Monday May 21st, 2018 - 12:06:pm
topbanner

ആലപ്പുഴയില്‍ വള്ളം മറിഞ്ഞ് രണ്ടര വയസുകാരി മരിച്ചു

rajani v
ആലപ്പുഴയില്‍ വള്ളം മറിഞ്ഞ് രണ്ടര വയസുകാരി മരിച്ചു

ആലപ്പുഴ: എടത്വായില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ടര വയസുകാരി മരിച്ചു. വൈകീട്ട് മൂന്നരയോടെയാണ് സംഭവം.അപകടത്തില്‍പെട്ട നാല് കുട്ടികളെ രക്ഷപെടുത്തി. കൊല്ലം സ്വദേശി ജോഷ്വായുടെ മകളായ ഡെനീഷയാണ് മരിച്ചത്.

എടത്വാ പച്ചയിലുള്ള ബന്ധു വീട്ടില്‍ വെഞ്ചിരിപ്പിന് വന്നതായിരുന്നു ജോഷ്വയും കുടുംബവും. ചടങ്ങുകള്‍ക്ക് ശേഷം വീടിന് മുന്നിലുള്ള തോട്ടില്‍ കളിക്കാനായി പോയ കുട്ടികള്‍ അവിടെയുണ്ടായിരുന്ന ഫൈബര്‍ വള്ളത്തില്‍ കയറുകയായിരുന്നു.

മുന്നോട്ട് നീക്കുന്നതിനിടെ വള്ളം മറിയുകയും കുട്ടികള്‍ വെള്ളത്തില്‍വീണു. കൂടെയുണ്ടായിരുന്നവരെ രക്ഷിച്ചെങ്കിലും ഡെനീഷയെ രക്ഷിക്കാനായില്ല.

 

Read more topics: alappuzha, boat break, child death
English summary
alappuzha boat break child death

More News from this section

Subscribe by Email