Sunday February 17th, 2019 - 5:24:am
topbanner

കേരളത്തിൽ ആരോഗ്യമേഖല അവതാളത്തിൽ: ബി.ജെ.പി

Aswani
കേരളത്തിൽ ആരോഗ്യമേഖല അവതാളത്തിൽ:  ബി.ജെ.പി

ആലപ്പുഴ:   കേരളത്തിൽ ആരോഗ്യമേഖല ആകെ കുത്തഴിഞ്ഞു കിടക്കുകയാണെന്നും അതിന്റെ പ്രതിഫലനം ആലപ്പുഴയിലും ഉണ്ടെന്നും ബി.ജെ.പി ആലപ്പുഴ ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ പറഞ്ഞു.മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യത ഏറെ ഉണ്ടായിട്ടും ജില്ലയിൽ ഇതുവരെ പ്രതിരോധ നടപടികൾ കൈക്കൊള്ളുവാൻ അധികാരികൾ തയ്യാറായിട്ടില്ല. ഇത് ഭരണപരമായ പിടിപ്പുകേട് തന്നെയാണ്.

ജനങ്ങളും സ്വയം ബോധവാന്മാരായി ഇതിനെതിരെ ജാഗരൂകരായി ഇരിക്കണം. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം ഭാരവാഹിയോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പി.ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെൽ കോഡിനേറ്റർ ആർ.ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, സംസ്ഥാന സമിതി അംഗം അഡ്വ. രൺജീത് ശ്രീനിവാസ്, മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, ഭാരവാഹികളായ എൻ.ഡി.കൈലാസ്, ജ്യോതി രാജീവ്, ജി.രേണുക, ഉഷാ സാബു,ബിന്ദു വിലാസൻ, മോർച്ച പ്രസിഡന്റുമാരായ പദ്മകുമാർ,സുമ ചന്ദ്രബാബു, പി.കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു

Viral News

Read more topics: alappuzha, bjp, l p jayachandran
English summary
keralas Health care in trouble: b j p
topbanner

More News from this section

Subscribe by Email