Sunday May 27th, 2018 - 5:21:pm
topbanner

ആലപ്പുഴ: പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

NewsDesk
ആലപ്പുഴ: പതിനൊന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

ആലപ്പുഴ: പതിനൊന്നു വയസ്സുകാരിയെ ഒന്നരവര്‍ഷം മുമ്പ് പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. കടുവുങ്കല്‍ കിളിയാംമന്ദിരത്തില്‍ സ്റ്റാമ്പര്‍ എന്നുവിളിക്കുന്ന ഉണ്ണിക്കുട്ടന്‍ (25) ആണ് അറസ്റ്റിലായത്.

ചൈല്‍ഡ്‌ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ ട്യൂഷനെടുത്ത അധ്യാപകന്‍ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു.

ഇതനുസരിച്ച് ആലപ്പുഴ വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടിയുടെ മൊഴിയെടുത്തു. അധ്യാപകന്‍ വിവിധ ദിവസങ്ങളിലായി നിരവധി തവണ പീഡിപ്പിച്ചതായി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നല്‍കി. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അധ്യാപകനെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read more topics: alappuzha, abused,
English summary
alappuzha abused tuition teacher arrest

More News from this section

Subscribe by Email