Tuesday August 21st, 2018 - 8:04:pm
topbanner

ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ പണം കവർന്നു :വിവിധ സമയങ്ങളിലായി 50 രൂപ മുതല്‍ 2000 രൂപ വരെ അക്കൗണ്ടില്‍ നിന്നും പിൻവലിച്ചു

NewsDesk
ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ പണം  കവർന്നു :വിവിധ സമയങ്ങളിലായി 50 രൂപ മുതല്‍ 2000 രൂപ വരെ അക്കൗണ്ടില്‍ നിന്നും പിൻവലിച്ചു

കുട്ടനാട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയുടെ അമ്പതിനായിരത്തോളം രൂപ കവര്‍ന്നു. കൈനകരി അറയ്ക്കത്തറ രാജമ്മ (65) ആണ് തട്ടിപ്പിനിരയായത്. ഇവരുടെ പേരിൽ കൈനകരി എസ് ബി ഐ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന തുകയാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ തട്ടിപ്പുകാര്‍ കവര്‍ന്നത്.

പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കഴിഞ്ഞ 26-ാം തീയതി മുതലാണ് തട്ടിപ്പുകാര്‍ ഇവരുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചത്. വിവിധ സമയങ്ങളിലായി 50 രൂപ മുതല്‍ 2000 രൂപ വരെ അക്കൗണ്ടില്‍ നിന്നും 18 തവണ പിന്‍വലിച്ചിട്ടുണ്ട്. പുഞ്ച കൃഷിയുടെ നെല്ലുവിലയിനത്തില്‍ പി ആര്‍ എസ് വായ്പ പദ്ധതി വഴി ലഭിച്ച തുകയും പെന്‍ഷന്‍ തുകയുമാണ് ഇവരുടെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത്.

എണ്‍പതിനായിരത്തോളം രൂപയാണ് ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പണമെടുക്കുന്നതിനായി ബാങ്കിലെത്തിയപ്പോഴാണ് പണം പിന്‍വലിക്കപ്പെട്ടതായും 27,000 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നും ഇവര്‍ അറിയുന്നത്. എന്നാല്‍ വണ്‍ ടൈം പാസ്‌വേര്‍ഡ് (ഒ ടി പി ) ചോദിച്ചോ, എ ടി എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചോദിച്ചോ ആരു വിളിച്ചിട്ടില്ലെന്നും രാജമ്മ പറയുന്നു.

English summary
alappuzha Online scams house wife
topbanner

More News from this section

Subscribe by Email