Sunday August 18th, 2019 - 11:38:pm
topbanner
topbanner

ആലപ്പുഴ വേമ്പനാട്ട് കായലിലെ മത്സ്യ സംരക്ഷണം, ശിൽപ്പശാല സംഘടിപ്പിച്ചു

Anusha Aroli
ആലപ്പുഴ വേമ്പനാട്ട് കായലിലെ മത്സ്യ സംരക്ഷണം, ശിൽപ്പശാല സംഘടിപ്പിച്ചു

ആലപ്പുഴ: മത്സ്യഫെഡിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും സഹകരിച്ച് ഉൾനാടൻ മത്സ്യമേഖലയുടെ വികസനം സാദ്ധ്യമാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടേയും പ്രധിനിധികൾ പങ്കെടുക്കുന്ന ഏകദിനശിൽപ്പശാല സംഘടിപ്പിച്ചു.

തണ്ണീർമുക്കം പണ്ഡിറ്റ് കറുപ്പൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ശിൽപ്പശാലയിൽ ഭക്ഷ്യസിവിൽ സപ്പൈസ് വകുപ്പു മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. വേമ്പനാട്ട് കായലിലെ മത്സ്യ സംരക്ഷണവും ഉൾനാടൻ മത്സ്യമേഖലാ വികസനവും ഫിഷറീസ് വകുപ്പിന്റെ പദ്ധതികളും, ഉൾനാടൻ മത്സ്യമേഖലാ വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക്, ഉൾനാടൻ മത്സ്യത്തൊഴിലാളി സംഘടനകളും മത്സ്യഫെഡും എന്നീ വിഷയങ്ങളിൽ ദീർഘമായ ചർച്ച നടന്നു.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ്, മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ, മത്സ്യഫെഡ് ഭരണസമിതി അംഗം പി.എം.മിനി, മാനേജിംഗ് ഡയറക്ടർ ഡോ.ലോറൻസ് ഹരോൾഡ് എന്നിവർ സംസാരിച്ചു. ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഇഗ്നേഷ്യസ് മൺറോ, സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗം ജി.കെ.സദനരാജൻ, മത്സ്യഫെഡിലെ ഡെപ്യൂട്ടി ജനറൽ മാനേജർ (അക്വാക്കൾച്ചർ) വി.രേഖ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.കെ.അപ്പുക്കുട്ടൻ മോഡറേറ്റർ ആയിരുന്നു.

ഈ മൂന്നു ജില്ലകളിൽ നിന്നുമായി 85 സഹകരണ സംഘം പ്രതിനിധികളും 88 തദ്ദേശസ്വയം ഭരണ സംഘം പ്രധിനിധികളും ഫിഷറീസ് വകുപ്പിലേയും മത്സ്യഫെഡിലേയും ഉദ്യോഗസ്ഥരും ശിൽപ്പശാലയിൽ പങ്കെടുത്തു. ഉൾനാടൻ മത്സ്യമേഖലയുടെ വികസനം ലക്ഷ്യമാക്കുന്ന നിരവധി നിർദ്ദേശങ്ങൾ ശിൽപ്പശാലയിൽ ഉരുത്തിരിഞ്ഞു.

English summary
Vembanaattu Lake's Fishing Conservation ; The workshop was organized
topbanner

More News from this section

Subscribe by Email