Thursday September 20th, 2018 - 6:41:am
topbanner
Breaking News

ആറു മാസത്തിനകം ചെങ്ങന്നൂർ മാലിന്യ മുക്തമാകും: സീറോ വെയ്‌സ്റ്റ് പദ്ധതിക്ക് തുടക്കം

bincy
ആറു മാസത്തിനകം ചെങ്ങന്നൂർ മാലിന്യ മുക്തമാകും: സീറോ വെയ്‌സ്റ്റ് പദ്ധതിക്ക് തുടക്കം

ആലപ്പുഴ: ആറു മാസത്തിനകം ചെങ്ങന്നൂരിനെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കാൻ സീറോ വെയ്സ്റ്റ് പദ്ധതി നടപ്പിലാക്കുന്നു. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും ശില്പശാലയിലാണ് തീരുമാനം. ചെങ്ങന്നൂർ നഗരം ഉൾപ്പെടെ നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ മാർഗങ്ങളും ശില്പശാലയിൽ അവതരിപ്പിച്ചു.

ഹരിതകേരള മിഷൻ, ശുചിത്വമിഷൻ, കില, തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യ വിഭാഗം എന്നീ ഏജൻസികളുടെ ഉദ്യോഗസ്ഥർ പെരുങ്കുളം പാടം, നഗരസഭാ കാര്യാലയ പരിസരം, ശാസ്താംപുറം ചന്ത എന്നിവിടങ്ങളിലും മാലിന്യം വ്യാപകമായി തള്ളുന്ന കേന്ദ്രങ്ങളിലും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് അവതരിപ്പിച്ചത് .ചെങ്ങന്നൂർ നഗരത്തിൽ മാത്രമായി പ്രതിദിനം എട്ടുടൺ മാലിന്യവും, താലൂക്കാകെ 22 ടൺ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിനു പരിഹാരമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജല-വായു മലിനീകരണം നേരിടുന്ന പെരുങ്കുളം പാടത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് നിർത്തലാക്കും. മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്‌കരിക്കുന്നതിന് ബോധവത്കരണം നടത്തും. വീടുകളിലെത്തി മാലിന്യം ശേഖരിക്കാനും സംസ്‌കരണ കേന്ദ്രത്തിലെത്തിക്കുന്നതിനും ക്രമീകരണമുണ്ടാക്കും. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി 50 എയ്‌റോബിക് യൂണിറ്റുകൾ സ്ഥാപിക്കും. തുടർന്ന് പഞ്ചായത്തുകളിലും ഇവ സ്ഥാപിക്കും. ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് പ്രത്യേകം വേർതിരിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങളിൽ ചിലത്.

പ്ലാസ്റ്റിക്ക് മാലിന്യം കുറയ്ക്കുന്നതിനുള്ള ബോധവത്കരണത്തിനായി കുടുംബശ്രീ, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ, യുവജന ,സന്നദ്ധ സംഘടനകൾ എന്നിവരെ സജ്ജരാക്കും.സെപ്റ്റംബർ 15 മുതൽ ബോധവത്കരണ പ്രചരണം തുടങ്ങും. പൊതു സ്ഥലത്തു മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകും. നഗരസഭയിലെ സമീപ പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും.

നദികളിലും തോടുകളിലും മാലിന്യം വലിച്ചെറിയുന്നതു തടയാൻ ഈ സ്ഥലങ്ങളിൽ സേഫ്റ്റി ഗാർഡുകൾ നിർമ്മിക്കും. ഒരു കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂർ നഗരത്തിലും മാന്നാറിലും നഗര സൗന്ദര്യവത്കരണം നടപ്പിലാക്കും തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ.

ശില്പശാലയിൽ തണൽ പ്രോഗ്രാം ഡയറക്ടർ ഷിബു കെ നായർ ക്ലാസ് നയിച്ചു. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘു പ്രസാദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക്, ന ഗരസഭ വൈസ് ചെയർപേഴ്‌സൺ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജെബിൻ പി വർഗീസ്, ജോജി ചെറിയാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ ,ചെങ്ങന്നൂർ ഡി വൈ എസ് പി അനീഷ് വി കോര, തഹസിൽദാർ കെ ബി ശശി, തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനിൽ റോയ്, അനിൽ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ,വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: alappuzha, zero waste, project,
English summary
alappuzha Chengannur will be free from six months: starting with zero waste project
topbanner

More News from this section

Subscribe by Email