topbanner
Friday November 24th, 2017 - 7:39:am
topbanner
Breaking News

എകെപിഎ കണ്ണൂര്‍ ജില്ലാ സമ്മേളനം 14, 15 തിയ്യതികളില്‍ തളിപ്പറമ്പില്‍

NewsDesk
എകെപിഎ കണ്ണൂര്‍ ജില്ലാ സമ്മേളനം 14, 15 തിയ്യതികളില്‍ തളിപ്പറമ്പില്‍

തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ മുപ്പത്തി മൂന്നാമത് കണ്ണൂര്‍ ജില്ലാ സമ്മേളനം നവംബര്‍ 14, 15 തിയ്യതികളില്‍ തളിപ്പറമ്പില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നൂതന സാങ്കേതിക മേഖലകളില്‍ അംഗങ്ങളെ പ്രാപ്തരാക്കുന്നതിനും കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷമായി ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം നില്‍ക്കുന്ന സംഘടനയാണ് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍.

ഫോട്ടോഗ്രാഫി മേഖല ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടത്തില്‍ നടക്കുന്ന സമ്മേളനം തൊഴില്‍ സംരക്ഷണത്തിനുളള കര്‍മ്മ പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. തളിപ്പറമ്പ് രാജാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി 14 ന് രാവിലെ 9.30ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ അളളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്യും. പി.പി.ജയകുമാര്‍ അധ്യക്ഷത വഹിക്കും. പി.ഗോപാലന്‍, ശ്രീഗണേഷ് എന്നിവര്‍ പ്രസംഗിക്കും. 10 ന് തളിപ്പറമ്പ് രാജാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ട്രേഡ് ഫെയര്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. ലത ഉദ്ഘാടനം ചെയ്യും. എം.എം.വിനോദ്കുമാര്‍ അധ്യക്ഷത വഹിക്കും.

എം.ജി.അനില്‍കുമാര്‍, പ്രജിത്ത് ഇരിട്ടി എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം മൂന്നിന് ചിറവക്ക് രാജാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറിലേക്ക് പ്രകടനം. തുടര്‍ന്ന് പി. രവീന്ദ്രന്‍ നായര്‍ നഗറില്‍ നടക്കുന്ന പൊതു സമ്മേളനം മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പിവി.അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് അനുമോദനന പ്രസംഗം നടത്തും.

പി.വി.ബാലന്‍, ഗിരീഷ് പട്ടാമ്പി, കല്ലിങ്കീല്‍ പത്മനാഭന്‍, പി.മുകുന്ദന്‍, വി.വി.കണ്ണന്‍, ടി.ടി.സോമന്‍, പി.മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ പ്രസംഗിക്കും. 15 ന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം എകെപിഎ സംസ്ഥാന ജന.സെക്രട്ടെറി ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ 188 പേര്‍ പങ്കെടുക്കമെന്ന് കെ.വി ദിലീഷ് കുമാര്‍, പി.വി അനില്‍കുമാര്‍, കെ. വിനോദന്‍ ,ശശികുമാര്‍പട്ടുവം, രഞ്ജിത്ത് നെല്ലിയോട്ട് എന്നിവര്‍ അറിയിച്ചു.

Read more topics: taliparamba, AKPA,
English summary
akpa kannur sammelanam taliparamba
topbanner topbanner

More News from this section

Subscribe by Email