Sunday September 23rd, 2018 - 7:50:pm
topbanner

ശബരിപാത യാഥാര്‍ത്ഥ്യമാക്കാന്‍ രാജു ഏബ്രഹാമിനെ മന്ത്രിയാക്കണം : അജി ബി.റാന്നി

NewsDesk
ശബരിപാത യാഥാര്‍ത്ഥ്യമാക്കാന്‍ രാജു ഏബ്രഹാമിനെ മന്ത്രിയാക്കണം : അജി ബി.റാന്നി

പത്തനംതിട്ട: നിര്‍ദ്ദിഷ്ട അങ്കമാലി- ശബരി റെയില്‍വേ യാഥാര്‍ത്ഥ്യമാക്കാന്‍ ശബരി റെയില്‍വേ കര്‍മ്മ പദ്ധതി ചെയര്‍മാന്‍ രാജു ഏബ്രഹാമിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ദേശീയ ജനജാഗ്രതാ സംസ്ഥാന പ്രസിഡന്റും , ശബരി റെയില്‍വേ കര്‍മ്മപദ്ധതി ജനറല്‍ കണ്‍വീനറുമായ അജി ബി.റാന്നി ആവശ്യപ്പെട്ടു.

ശബരിമലയില്‍ എത്തുന്ന കോടിക്കണക്കിന് തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യവും 6 ജില്ലകളിലെ മലയോര പ്രദേശങ്ങളിലെ വികസനത്തിനും ഉതകുന്ന ശബരി റെയില്‍വേയുടെ നിര്‍മ്മാണം അങ്കമാലി മുതല്‍ കാലടി വരെ 90 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. സ്ഥലമെടുപ്പുമായുള്ള വിഷയങ്ങള്‍ പാതയുടെ അന്‍പതു ശതമാനം സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കണം തുടങ്ങിയ സങ്കീര്‍ണ്ണമായ വിഷയങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ മുമ്പിലുള്ളത്.

ശബരി റെയില്‍വേ പദ്ധതിയെകുറിച്ച് തുടക്കം മുതലേ ഇടപെട്ടു വരുന്ന ഒരു ജനപ്രതിനിധി എന്ന നിലയില്‍ രാജു ഏബ്രഹാമിന്റെ മന്ത്രിസഭാ പ്രവേശനം ശബരി പാതയ്ക്കും മലയോര പ്രദേശങ്ങളിലെ സമഗ്ര വികസനത്തിനും ഏറെ ഗുണം ചെയ്യുമെന്ന് അജി ബി.റാന്നി പറഞ്ഞു.

English summary
aji b rani about raju abraham mla sabarimala road
topbanner

More News from this section

Subscribe by Email