Friday September 21st, 2018 - 3:51:am
topbanner
Breaking News

കൊയ്ത നെല്ല് മൂന്നാഴ്ച കഴിഞ്ഞിട്ടും സംഭരിക്കുന്നില്ല: കൃഷിഭവന്റെ മുന്നിലിട്ട് നാളെ നെല്ല് കത്തിക്കുമെന്ന് കര്‍ഷകര്‍

suvitha
കൊയ്ത നെല്ല് മൂന്നാഴ്ച കഴിഞ്ഞിട്ടും സംഭരിക്കുന്നില്ല: കൃഷിഭവന്റെ മുന്നിലിട്ട് നാളെ നെല്ല് കത്തിക്കുമെന്ന് കര്‍ഷകര്‍

ആലപ്പുഴ: കൊയ്ത നെല്ല് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും സംഭരിയ്ക്കാത്തതിനെത്തുടര്‍ന്ന് കൃഷിഭവന്റെ മുന്നിലിട്ട് നെല്ല് കത്തിക്കുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്. നെല്ല് സംഭരണത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ അമ്പലപ്പുഴ വടക്ക് കൃഷിഭവന്റെ മുന്നിലിട്ട് നെല്ല് കത്തിക്കാനും കര്‍ഷകര്‍ തീരുമാനമെടുത്തിരിക്കുന്നത്. 

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്, കാപ്പാം വേലി, കൊങ്ങന്നൂര്‍, പാടശേഖരങ്ങളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം 12 ലോഡോളം നെല്ല് കെട്ടിക്കിടക്കുന്നത്. 80 ഏക്കറോളം പാടശേഖരമുള്ള 171 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയത്. ഏക്കറിന് 27, 000 മുതല്‍ 30,000 രൂപാ വരെ ചെലവാക്കി കൃഷി ചെയ്ത കര്‍ഷകര്‍ വായ്പയെടുത്ത പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ ആത്മഹത്യയുടെ വക്കിലാണ്.

ഈ മാസം ആദ്യം കൊയ്ത്ത് പൂര്‍ത്തിയാക്കിയെങ്കിലും ഇപ്പോഴും നെല്ല് ഇപ്പോള്‍ പാടവരമ്പത്ത് കൂട്ടിയിട്ടിരിയ്ക്കുകയാണ്. പാടി മാര്‍ക്കറ്റിംഗ് ഓഫീസറോ, മില്‍ അധികൃതരോ നെല്ല് എടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പാടശേഖരത്തില്‍ എത്തിയിട്ടില്ലന്ന് പാടശേഖര സമിതി പ്രസിഡന്റ് സുഗുണന്‍, സെക്രട്ടറി ഗോവിന്ദന്‍ എന്നിവര്‍ പറഞ്ഞു.

നെല്ലിന്റെ ഗുണനിലവാരം പോലും നോക്കാതെ മില്ലുടമകളുടെ ഏജന്റുന്മാരെത്തി 32 കിലോ കിഴിവാണ് ആവശ്യപ്പെടുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. നെല്ലിന്റെ ഗുണനിലവാരം കര്‍ഷകരെ ബോധ്യപ്പെടുത്താതെ മില്ലുടമകളും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും കൂടി ഒത്തുകളിയ്ക്കുകയാണെന്നും കര്‍ഷകര്‍ പരാതിയുന്നയിക്കുന്നുണ്ട്.

സംഭരണത്തില്‍ കാലതാമസം വരുത്തി വലിയ കിഴിവ് നേടിയെടുക്കാനുള്ള മില്ലുടമകളുടെ തന്ത്രമെന്ന് ആരോപണം. വേനല്‍മഴ പെയ്താല്‍ 28 ലക്ഷം രൂപയുടെ നെല്ല് നശിക്കും മില്ലുടമകളെ സഹായിക്കുന്ന സമീപനം സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം

 

Read more topics: alappuzha, paddy, agriculture
English summary
Paddy paddy is not stored even after three weeks: Farmers say they will burn paddy before tomorrow
topbanner

More News from this section

Subscribe by Email