Monday November 19th, 2018 - 3:42:pm
topbanner

എ.ടി.എം കവര്‍ച്ചാ ശ്രമത്തിന് പിന്നാലെ തളിപ്പറമ്പ് കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണശ്രമം

princy
എ.ടി.എം കവര്‍ച്ചാ ശ്രമത്തിന് പിന്നാലെ തളിപ്പറമ്പ് കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണശ്രമം

തളിപ്പറമ്പ്: എടിഎം കവര്‍ച്ചാ ശ്രമത്തിന് പിന്നാലെ തളിപ്പറമ്പ് ദേശീയപാതയോരത്തെ കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണശ്രമം. കഴിഞ്ഞ 18 ന് രാത്രി ബാങ്ക് ഓഫ് ഇന്ത്യയുടെ ഏഴാംമൈല്‍ വടക്കാഞ്ചേരി റോഡിന് സമീപത്തെ എടിഎമ്മില്‍ നടന്ന കവര്‍ച്ചാ ശ്രമത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി. മഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച രണ്ടംഗ സംഘത്തിന്റെ അവ്യക്തമായ ദൃശ്യങ്ങള്‍ മാത്രമാണ് പോലീസിന് ലഭിച്ചത്.

വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. തളിപ്പറമ്പ് എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പരിസര പ്രദേശങ്ങളിലെ സിസിടിവി കാമറകള്‍ പരിശോധിച്ചുവെങ്കിലും മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. എടിഎമ്മിനകത്തെ കാമറയിലും അവ്യക്തമായ രൂപങ്ങള്‍ മാത്രമേ കാണാനായുള്ളൂ. എടിഎം സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇവിടെ പാലിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് ദേശീയപാതയോരത്ത് തളിപ്പറമ്പ് നഗരത്തിലെ മെട്രോ മെഷീന്‍ ടൂള്‍സ് എന്ന കടയുടെ പിന്‍ഭാഗത്തെ ഷട്ടര്‍ തതകര്‍ത്ത് മോഷണത്തിന് ശ്രമം നടന്നത്.

ഷട്ടറിന്റെ പൂട്ട് തകര്‍ക്കാതെ വശങ്ങള്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാനാണ് ശ്രമം നടന്നത്. മോഷ്ടാക്കള്‍ ഷട്ടര്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 3.45 വരെ രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരം മോഷ്ടാക്കള്‍ സ്ഥലത്തുണ്ടായിരുന്നു. തളിപ്പറമ്പിലെ മുഹമ്മദ് ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള മെട്രോ മെഷീന്‍ ടൂള്‍സില്‍ നിന്നും കവര്‍ച്ച നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ മോഷ്ടിക്കാനാണ് സംഘം ശ്രമിച്ചതെന്നാണ് പോലീസിന്റെ അനുമാനം. നേരം പുലര്‍ന്നു തുടങ്ങിയതിനാലാകാം ശ്രമം ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. രാത്രികാലങ്ങളില്‍ നഗരത്തില്‍ അടുത്തകാലത്തായി പോലീസ് സാന്നിധ്യം കുറഞ്ഞതാണ് മോഷ്ടാക്കള്‍ക്ക് തുണയായി മാറിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

English summary
robbery attempt in thaliparamba
topbanner

More News from this section

Subscribe by Email