Thursday November 22nd, 2018 - 4:20:pm
topbanner

പ്രളയാനന്തരം കുട്ടനാട്: രോഗനിരീക്ഷണവും രേഖപ്പെടുത്തലുകളും

NewsDesk
പ്രളയാനന്തരം കുട്ടനാട്: രോഗനിരീക്ഷണവും രേഖപ്പെടുത്തലുകളും

മഹാപ്രളയത്തെ തുടര്‍ന്ന് എലിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന്റെ സാധ്യതയുടെ പശ്ചാത്തലത്തില്‍ നിതാന്തജാഗ്രത ഉറപ്പുവരുത്തുന്നതിന് ഡീസിസ് സര്‍വ്വലന്‍സ് സര്‍വ്വേയും വെള്ളപ്പൊക്കത്തിന്റെ ഏറ്റവും അവസാന നില രേഖപ്പെടുത്തുന്ന ഫ്‌ളഡ് ലെവല്‍ മാപ്പിംഗും നെടുമുടി ഗ്രാമപഞ്ചായത്തില്‍ നടന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ആരോഗ്യവകുപ്പിന്റെയും കിലയുടേയും കാന്‍ ആലപ്പിയുടേയും സഹകരണത്തോടെ ഈ പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 530 കുട്ടികള്‍ 15 വാര്‍ഡുകളിലെ 5000ത്തോളം വീടുകളുടെ വിവരശേഖരണത്തിനാണ് എത്തിച്ചേര്‍ന്നത്. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പള്ളാത്തുരുത്തിയില്‍ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.

പ്രളയാനന്തരം കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്തില്‍ ഇത്തരത്തില്‍ പഠനവും വിവരശേഖരണവും നടക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വ്വേ ഫലങ്ങള്‍ ഒരു പൊതു സര്‍വ്വറിലേക്ക് ശേഖരിക്കപ്പെടുകയും അടിയന്തര നടപടികള്‍ക്കായി ആരോഗ്യവകുപ്പിന് ലഭ്യമാക്കുകയും ചെയ്യപ്പെടുന്നു.

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ ഉയര്‍ന്ന നില ലഭ്യമാകുന്നതിനാല്‍ ഭാവിയില്‍ സമാന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ മുന്‍കരുതലുകള്‍ പ്രാദേശിക തലത്തില്‍തന്നെ കൈക്കൊള്ളുവാന്‍ ഉതകുന്നതുമാകുന്നു.
നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ചാക്കോ, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി. ശശി, പി.വി. ജോസഫ്, കില ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി. ജയരാജ്, പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. അജിത്കുമാര്‍, കാന്‍ ആലപ്പുുഴ കോ-കണ്‍വീനര്‍ രോഹിത് ജോസഫ്, പരിഷത്ത് ജില്ലാ പരിസര വിഷയമിസമിതി ചെയര്‍മാന്‍ ദീപക് ദയാനന്ദന്‍, കണ്‍വീനര്‍ ജയന്‍ ചമ്പക്കുളം, പരിഷത്ത് ആലപ്പുഴ മേഖലാ പ്രസിഡന്റ് എ. അനില്‍ബാബു, കുട്ടനാട് മേഖലാ സെക്രട്ടറി അരവിന്ദ്കുമാര്‍, മുഹമ്മദ് താഹിര്‍, ജിബിന്‍ ലൂയിസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Read more topics: flood, alappuzha, kuttanad,
English summary
after floods kuttanad: Disease examinations and records
topbanner

More News from this section

Subscribe by Email