Wednesday September 26th, 2018 - 12:26:pm
topbanner

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് പൊതുജനങ്ങൾ സഹകരിക്കണം: മുഖ്യമന്ത്രി

Neethu
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് പൊതുജനങ്ങൾ സഹകരിക്കണം: മുഖ്യമന്ത്രി

പാലക്കാട്: സരസ്വതീ ക്ഷേത്രങ്ങൾ എന്നാണ് വിദ്യാലയങ്ങളെ വിളിക്കുന്നത്. ദേവനോ ദേവിക്കോ നൽകുന്ന വഴിപാട് സ്കൂളിന് നൽകിയാൽ ഒരു ഇൗശ്വരനും ദേഷ്യപ്പെടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെർപ്പുളശ്ശേരി ഗവ.വി.എച്ച്.എസ്.സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹയർ സെക്കൻഡറി, അപ്പർ പൈ്രമറി കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുജനങ്ങൾ സ്വരൂപിക്കുന്ന സാമ്പത്തിക സഹായമാണ് സർക്കാറുകളുടെയും ജനപ്രതിനിധികളുടെയും സാമ്പത്തിക സഹായങ്ങൾക്കപ്പുറം കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ വളർച്ചയിലേക്ക് നയിക്കുകയെന്നും കൂട്ടിച്ചേർത്തു.

ഒരുകാലത്ത് കേരളത്തിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആഗോളവൽക്കരണ-ഉദാരവൽക്കരണ കാലഘട്ടം എയ്ഡഡ്-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കി. തീർത്തും സൗജന്യമായിരുന്ന നമ്മുടെ വിദ്യാഭ്യാസം കനത്ത ഫീസ് കൊടുത്താൽ മാത്രം കിട്ടുന്നതായി. എയ്ഡഡ് മാനെജ്മെന്റ് സ്ഥാപനങ്ങളിൽ പഠിച്ചില്ലെങ്കിൽ മക്കളുടെ ഭാവി ഇല്ലാതാവും എന്ന സ്ഥിതിവന്നു. എന്നാൽ മികച്ച സൗകര്യങ്ങളും പഠന നിലവാരവും ഒരുക്കി പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ തിരികെ കൊണ്ടുവരികയാണ്. ഇതിനായി മികച്ച പശ്ചാത്തല സൗകര്യവും പഠന നിലവാരവും രൂപപ്പെടുത്തുകയാണ്.

ഇൗ സാഹചര്യത്തിൽ സ്കൂൾ പി ടി എ കൾക്ക് സ്കൂളിനായി ഏറെ കാര്യങ്ങൾ ചെയ്യാനാവും. നാടിനെയും നാട്ടുകാരെയും പൂർവ വിദ്യാർഥികളെയും കൂടെനിർത്തി സ്കൂളുകൾ സംരക്ഷിക്കാൻ ആവണം. സ്വകാര്യ മേഖലയിൽ ലഭിക്കുന്ന വിദ്യാഭ്യാസ മികവ് നമ്മുടെ സാധാരണക്കാരായ കുട്ടികൾക്ക് ലഭ്യമാക്കണം.ഇത് നടക്കാത്ത സ്വപ്നമല്ല. അത് നടത്താനാവശ്യമായ പശ്ചാത്തല സൗകര്യമാണ് ഒരുക്കേണ്ടത്; മുഖ്യമന്ത്രി പറഞ്ഞു.പരിപാടിയിൽ പി കെ ശശി എം എൽ എ അധ്യക്ഷനായി . സ്കൂൾ വികസനത്തിനായി സർക്കാരിൽ നിന്ന് എട്ടര കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം എൽ എ അറിയിച്ചു.

മുൻ എം എൽ എ കെ എസ് സലീഖ, ചെർപ്പുളശ്ശേരി നഗരസഭാ ചെയർപേർസൻ ശ്രീലജാ വാഴക്കുന്നത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീധരൻ മാസ്റ്റർ, കെ.കെ.നാരായണൻ കുട്ടി, മുഹമ്മദ് ഷാഫി, ചെർപ്പുളശ്ശേരി നഗരസഭാ വൈസ് ചെയർമാൻ കെ കെ എ അസീസ്, എച്ച് എസ് എസ് പ്രിൻസിപ്പൽ ടി ശോഭ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ടി പി ജയകുമാർ, പി ടി എ പ്രസിഡന്റ് സി.ജയകൃഷ്ണൻ, സെക്രട്ടറി മുഹമ്മദ് അജിലാൻ പി ടി, ചെയർമാൻ ജിതിൻ വി, സ്കൂൾ പ്രധാന അധ്യാപിക ആർ മിനികുമാരി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സംസാരിച്ചു.

English summary
advance steady sapot of crew
topbanner

More News from this section

Subscribe by Email