Sunday November 18th, 2018 - 1:34:pm
topbanner

ശബരിമലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് ആചാര ലംഘനം : അഡ്വ.കെ.ശ്രീകാന്ത്

princy
ശബരിമലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ്  ആചാര ലംഘനം : അഡ്വ.കെ.ശ്രീകാന്ത്

കാസർകോട്:ശബരിമലയിൽ സർക്കാർ നടത്തുന്നത് സ്പോൺസേർഡ്  ആചാര ലംഘനമെന്ന് അഡ്വ.കെ.ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ബി.ജെ.പി  ഉദുമ നിയോജക മണ്ഡലം കമ്മിറ്റി പൊയിനാച്ചിയിൽ സംഘടിപ്പിച്ച ശബരിമല ആചാര സംരക്ഷണ പ്രതിജ്ഞ ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ പ്രത്യേക ആചാര അനുഷ്ഠാനങ്ങളെ തരിമ്പും വകവെക്കാതെ വിശ്വാസങ്ങളെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കന്നത് ഇത് ഹൈന്ദവ വിശ്വാസത്തിന്റെ നേർക്കുള്ള കടന്നുകയറ്റമാണ്. മറ്റൊരു  വിഷയത്തിലും കാണിക്കാത്ത ആവേശവും താൽപ്പര്യവുമാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കാൻ വേണ്ടി സർക്കാർ നടത്തുന്നത്. വിശ്വാസികൾക്കുവേണ്ടി ബി.ജെ.പി നടത്തുന്നത് ധർമ്മസമരമാണ്.സി .പി .എം  നടത്തുന്ന അടിച്ചമർത്തലിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ച് ഹിന്ദു സമൂഹത്തിലെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്നവർക്ക് മെച്ചപ്പെട്ട ജീവിത സൗകര്യം ഒരുക്കണമെന്ന് ജന.സെക്രട്ടറി എ.വേലായുധൻ പറഞ്ഞു

English summary
adv.srikanth says government sponsored violation done in sabarimala
topbanner

More News from this section

Subscribe by Email