Friday November 16th, 2018 - 8:54:am
topbanner

അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ചോപ്ര യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ചു

NewsDesk
അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ചോപ്ര യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ചു

അടിമാലി: സ്വതന്ത്ര അംഗമായ അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ചോപ്ര യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ചു. നാളെ പ്രസിഡന്റിന് എതിരെ നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബിനു ഇടതു മുന്നണിയ്ക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് ബിനു ചോപ്ര അറിയിച്ചു.

ഇതോടെ ഇടതു മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുമെന്ന കാര്യം ഏകദേശം ഉറപ്പായി. പഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണം നഷ്ടമമാകും. വിനുവിന്റെ ഭൂരിപക്ഷത്തിലായിരുന്നു പഞ്ചായത്ത് ഭരണം യു.ഡി.എഫ് നില നിര്‍ത്തിയിരുന്നത്.

21 അംഗ ഭരണ സമിതിയില്‍ യു.ഡി.എഫ് 10,എല്‍.ഡി.എഫ് 9, സ്വതന്ത്രര്‍ 2. എന്നിങ്ങനെയാണ് കക്ഷി നില. ഇതില്‍ ഒരു സ്വതന്തനായ എം.പി വര്‍ഗ്ഗീസ് ഇടതു മുന്നണയിയിലും,മറ്റൊരാളായ വിനു ചോപ്ര വലതു മുന്നണിയിലുമായിരുന്നു.

ബിനു ചോപ്ര മറുകണ്ടം ചാടിയതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമാകുന്നത്.പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ മുനിസ്വാമിക്കെതിരെ ഇടതുപക്ഷ അംഗങ്ങള്‍ നല്‍കിയ അവിശ്വാസത്തിന്‍മേലുള്ള ചര്‍ച്ച ചൊവ്വാഴ്ച്ച നടക്കാനിരിക്കുകയാണ്.ഇതിനിടയിലാണ് വൈസ് പ്രസിഡന്റിന്റെ കാലുമാറ്റം.

പഞ്ചായത്തിലെ 10 അംഗങ്ങളാണ് അവിശ്വാസത്തില്‍ ഒപ്പിട്ടിരിക്കുന്നത്.താന്‍ ചര്‍ച്ചയില്‍ ഇടതുമുന്നണിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് വിനു ഞായറാഴ്ച്ച അടിമാലിയില്‍ വാര്‍ത്താ സമ്മേളം നടത്തിയാണ് അറിയിച്ചത്.ഇതേടെ അവിശ്വാസം പാസാകുന്നത്.

ബിനുവിന് ഇടതു മുന്നണി വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. പട്ടിക വര്‍ഗ്ഗ വനിത വിഭാഗത്തിനാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംവരണമാണ് ചെയ്തിരിക്കുന്നത്. ലീഗ് പുറത്താക്കിയ പഞ്ചായത്ത് അംഗം ദീപാ രാജീവിനേയും ഇടതു മുന്നണിയ്ക്ക് ഒപ്പം നിര്‍ത്തുവാന്‍ നീക്കം നടക്കുന്നുണ്ട്.

ഇടതു മുന്നണിയ്ക്ക് ഭരണം ലഭിച്ചാല്‍ ഇടത് അംഗം ശ്രീജ ജോര്‍ജ്ജോ, ദീപാ രാജീവോ ആവും പഞ്ചായത്ത് പ്രസിഡന്റായി വരിക.വിനു ചോപ്ര രണ്ടര വര്‍ഷം കഴിയുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കാമെന്ന് ധാരണ ഉണ്ടായിരുന്നതായും ഇപ്പോള്‍ സ്ഥാനം മോഹിച്ചാണ് ബിനു മറുകണ്ടം ചാടിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

Read more topics: adimali, panchayath,
English summary
adimali panchayath congress cpm
topbanner

More News from this section

Subscribe by Email