Wednesday September 26th, 2018 - 1:12:pm
topbanner

അടിമാലിയിൽ ബൈക്ക് അപകടത്തിൽ യുവ പാസ്റ്ററിന് ദാരുണ അന്ത്യം

NewsDesk
 അടിമാലിയിൽ ബൈക്ക് അപകടത്തിൽ യുവ പാസ്റ്ററിന് ദാരുണ അന്ത്യം

അടിമാലി: ബൈക്ക് അപകടത്തിൽ യുവ പാസ്റ്ററിന് ദാരുണ അന്ത്യം. അടിമാലി വാളറ കല്ലുവിള ഷാജി ജോണാണ് (44)  മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെ പാല കിടങ്ങൂർ പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. പുനലൂരിലുള്ള തറവാട്ടുവീട്ടിൽ പോയി തിരികെ വരും വഴി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഉടനെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് 200 ഏക്കർ പെന്തക്കോസ്ത് പള്ളിയിൽ. ബറ്റ്സിയാണ് ഭാര്യ. സ്‌റ്റെബിൻ, ശ്യാം, ഫേബാ എന്നിവർ മക്കളാണ്

Read more topics: adimali, bike accident,
English summary
adimali bike accident paster kiled
topbanner

More News from this section

Subscribe by Email