Thursday November 22nd, 2018 - 2:28:am
topbanner

പുഴയില്‍ നിന്നും മനുഷ്യ ശരിരഭാഗം കിട്ടി

NewsDesk
പുഴയില്‍ നിന്നും മനുഷ്യ ശരിരഭാഗം കിട്ടി

അടിമാലി: കുഞ്ചിത്തണ്ണി സ്‌കൂളിന് സമീപം സ്ഥിതിചെയ്യുന്ന അമ്പലത്തിനോട് അടുത്ത പുഴയില്‍ നിന്നുമാണ് മനുഷ്യ ശരീരത്തിന്റെ അരയ്ക്കു താഴോട്ട് ഉള്ള ഭാഗം വെള്ളത്തില്‍ കിടന്നു കിട്ടി .

ഇന്ന് ഉച്ചയോടെയാണ് സംഭവം.കനത്ത മഴയെതുടര്‍ന്ന് നിറഞ്ഞ് കവിഞ്ഞ മുതിരപ്പുഴയാറില്‍ മൃതദേഹത്തിന്റെ ബാക്കിഭാഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടാണ്. ഒഴുക്കിന്റെ ശക്തി കുറയാതെ തിരച്ചില്‍ സാധ്യമല്ല.രണ്ട് ആഴ്ചക്ക് മുന്‍പ് ആറ്റില്‍ ചാടിയ പള്ളിവാസല്‍ എസ്റ്റേറ്റ് ആറ്റുകാട് സ്വദേശിയായ 35 കാരിയായ യുവതിയുടെ മൃതദേഹം ഇനിയും കിട്ടിയിട്ടില്ല.

മൃതദേഹത്തിന്റെ ഭാഗം യുവതിയുടേതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ബന്ധുക്കള്‍ സ്ഥലത്തെത്തിയെങ്കിലും അഴുകി വീര്‍ത്ത കാല് തിരിച്ചറിയാന്‍ പ്രയാസമായിരുന്നു.ആരുടെ മൃതദേഹമാണ്, മരണകാരണം എന്താണ് തുടങ്ങിയവ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹഭാഗം വിദഗ്ദ്ധ പരിശോധനക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.

 

 

 

 

Read more topics: adimali, river. body part.
English summary
adimali From the river got the human body part
topbanner

More News from this section

Subscribe by Email