Thursday November 15th, 2018 - 4:01:pm
topbanner

തിയേറ്ററുകള്‍ ഇല്ലാത്തത് നാടകത്തിന്റെ അപചയത്തിന് കാരണം: മധു

NewsDesk
തിയേറ്ററുകള്‍ ഇല്ലാത്തത് നാടകത്തിന്റെ  അപചയത്തിന് കാരണം: മധു

തിയേറ്ററുകള്‍ ഇല്ലാത്തതാണ് നാടകത്തിന്റെ അപചയത്തിന് കാരണമെന്ന് പ്രമുഖ ചലച്ചിത്ര നടന്‍ മധു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്തര്‍ദേശീയ നാടകോത്സവം ഭാരത് രംഗ് മഹോത്സവം തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാണികള്‍ ഇല്ലാതെ നാടകമില്ല. ഇത് മനസ്സിലാക്കിയാകണം നാടകം ഉണ്ടാകേണ്ടത്. നാടകം പ്രേക്ഷകന് വേണ്ടിയാകണം എന്ന നിലവരുമ്പോഴേ അത് വിജയത്തിലെത്തുകയുള്ളു. ജീവനുള്ള കഥാപാത്രങ്ങള്‍ വേദിയിലെത്തുമ്പോള്‍ അത് നിഴലുകളല്ല എന്ന ബോധ്യം പ്രേക്ഷകനുണ്ടാകണം. ഇതുപോലെ അഭിനേതാക്കളെ മനസ്സിലാക്കാന്‍ പ്രേക്ഷകനും കഴിയണം. പരീക്ഷണ നാടകങ്ങള്‍ പഠിതാക്കള്‍ക്കുവേണ്ടി മാത്രമാക്കണം. പ്രേക്ഷകനെ മുന്നില്‍ കണ്ടുകൊണ്ട് തയാറാക്കുന്ന നാടകങ്ങള്‍ക്കേ പ്രതീക്ഷയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി അധ്യക്ഷയായിരുന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഫാക്കള്‍ട്ടി അഭിലാഷ് പിള്ള സ്വാഗതം ആശംസിച്ചു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി. രമേശ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. അജിത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read more topics: actor, madhu
English summary
actor madhu about drama & theater. national school of drama and information public relation department national drama fest thiruvananthapuram
topbanner

More News from this section

Subscribe by Email