topbanner
Friday November 24th, 2017 - 7:42:am
topbanner
Breaking News

അപകടത്തിൽ മരിച്ച സഹോദരന്റെ മൃതദേഹത്തിന് മുന്നിലെ യുവാവിന്റെ ദൃശ്യം കണ്ടുനിന്നവരെ കരളലിയിച്ചു

NewsDesk
അപകടത്തിൽ മരിച്ച സഹോദരന്റെ മൃതദേഹത്തിന് മുന്നിലെ യുവാവിന്റെ ദൃശ്യം കണ്ടുനിന്നവരെ കരളലിയിച്ചു

കോട്ടയം: മേലുകാവ് കാഞ്ഞിരംകവലയ്ക്ക് സമീപം ചൊവ്വാഴ്ച്ച രാവിലെ ഉണ്ടായ അപകടത്തില്‍ ജാര്‍ഖണ്ഡ് സ്വദേശി മരിച്ചത് സഹോദരന്റെ കണ്‍മുന്നില്‍. അപകടമുണ്ടാക്കിയ നടുക്കത്തിനൊപ്പം ഇളയ സഹോദരന്റെ മൃതദേഹത്തിന് മുന്നില്‍ തളര്‍ന്നിരുന്ന യുവാവിന്റെ ദൃശ്യം കണ്ടുനിന്നവര്‍ക്ക് വേദനയുളവാക്കി.

ജാര്‍ഖണ്ഡ് മണിലാപ്പൂര്‍ പാത്തൂര്‍ ഇഷാഖ് ഷെയ്ഖിന്റെ മകന്‍ അജ്ഫര്‍ ഉള്‍ഷെയ്കാണ് മരിച്ചത്. രാവിലെ ഒന്‍പതരയോടെയാണ് മേലുകാവ് തോണികല്ലില്‍ അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് നിര്‍മാണം ഏറ്റെടുത്ത ഇ.കെ.കെ കമ്പനിയുടെ സര്‍വേ വിഭാഗം ജീവനക്കാരായിരുന്നു ഇരുവരും.

അമിതവേഗതിയിലെത്തിയ ബസ് അജ്ഫറിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബസിന്റെ പിന്‍ചക്രം അജ്ഫറിന്റെ തലയിലൂടെ കയറി ഇറങ്ങി. മരണം നേരില്‍കണ്ടതിന്റെ ആഘാതത്തില്‍ വിറങ്ങലിച്ചിരുന്ന സഹോദരനെ പോലീസെത്തി പിന്നീട് മാറ്റുകയായിരുന്നു.

മൂത്ത സഹോദരന്‍ മാസങ്ങളായി ഇ.കെ.കെയുടെ ജീവനക്കരനാണ്. തൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ അനിയനെ കൂടി വിളിച്ചുവരുത്തുകയായിരുന്നു. അപകടമുണ്ടാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ വണ്ണപ്പുറം വെട്ടിയാംകുന്നേല്‍ സിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിനുവിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പിന് ശുപാര്‍ശ ചെയ്യുമെന്ന് മേലുകാവ് പോലീസ് പറഞ്ഞു.

Read more topics: accident, death,
English summary
accident death brother dead body near youth
topbanner topbanner

More News from this section

Subscribe by Email