Tuesday April 24th, 2018 - 6:13:pm
topbanner

പ്രതിഷേധജ്വാലയുയര്‍ത്തി തളിപ്പറമ്പില്‍ പ്രകടനം

SNEHA
പ്രതിഷേധജ്വാലയുയര്‍ത്തി തളിപ്പറമ്പില്‍ പ്രകടനം

തളിപ്പറമ്പ് : കത്‌വയിലെ എട്ടുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധ ജ്വാലതീര്‍ത്ത് തളിപ്പറമ്പില്‍ യുവാക്കള്‍ പ്രകടനം നടത്തി. പ്രകടനത്തില്‍ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. വാട്‌സ് അപ്പ് കൂട്ടായ്മ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ വൈകുന്നേരം 4.30 ഓടെയാണ് തളിപ്പറമ്പ് കാക്കാത്തോട് കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചത്.

കാക്കാതോട് നിന്നും ചിറവക്കു വഴി ദേശീയപാതയിലൂടെ നഗരം ചുറ്റിയ പ്രകടനം ടാക്‌സി സ്റ്റാന്‍ഡിനു സമീപത്ത് സമാപിച്ചു. പ്രകടനത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം തളിപ്പറമ്പു വഴിയുളള ഗതാഗതം തടസപ്പെട്ടു. തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രാഷ്ട്രീയ, മത, സംഘടനാ വേര്‍തിരിവില്ലാത്ത യുവാക്കള്‍ ആര്‍.എസ്.എസ് ഭീകരതക്കും പ്രധാനമന്ത്രിക്കും എതിരായ മുദ്രാവാക്യം വിളികളോടെ നടത്തിയ പ്രകടനം കത്‌വ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കും അവരെ സംരക്ഷിക്കുന്നവര്‍ക്കുമുളള താക്കീതായി മാറി.

വാട്‌സ് അപ്പ വഴിനടത്തിയ പ്രചരണത്തിലൂടെയാണ് പ്രകടനത്തിന് ആളുകളെ സംഘടിപ്പിച്ചത്. സമരം തീര്‍ത്തും സമാധാനപരമായിരുന്നു. എന്നാല്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഗതാഗത തടസം സൃഷ്ടിച്ചതിനും തളിപ്പറമ്പ് പൊലിസ് കണ്ടാലറിയാവുന്ന 500ഓളം ആളുകലുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

 

Read more topics: protest, Taliparampa, kannur
English summary
a protest Raised in Taliparampa performance

More News from this section

Subscribe by Email