Monday May 21st, 2018 - 12:43:pm
topbanner

സീറോ വേസ്റ്റ് മാലിന്യ നിര്‍മാര്‍ജനം: ബോധവല്‍ക്കരണ ഡോക്യുമെന്ററി ആരംഭിച്ചു

suvitha
സീറോ വേസ്റ്റ് മാലിന്യ നിര്‍മാര്‍ജനം: ബോധവല്‍ക്കരണ ഡോക്യുമെന്ററി ആരംഭിച്ചു

തളിപ്പറമ്പ്: തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന സീറോ വേസ്റ്റ്-മാലിന്യ നിര്‍മാര്‍ജന ബോധവല്‍ക്കരണ ഡോക്യുമെന്ററി സ്വിച്ചോണ്‍ കര്‍മ്മം നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് നിര്‍വ്വഹിച്ചു. നഗരസഭാ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ കെ.അഫ്‌സത്ത്, വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, കെ.എം.ലത്തീഫ്, സിനിമാ സംവിധായകന്‍ ഷെറി, സുബൈര്‍ സൂപ്പര്‍വിഷന്‍ എന്നിവര്‍ ചടങ്ങിൽ പ്രസംഗിച്ചു.

തളിപ്പറമ്പിലും പരിസരങ്ങളിലുമാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കുക. വിഷയം രൂക്ഷമായ മാലിന്യപ്രശ്‌നങ്ങളും അലഞ്ഞുതിരിയുന്ന കന്നുകാലികളുമാണ് ഡോക്യുമെന്ററിയുടെ വിഷയം. ഉറവിട മാലിന്യ സംസ്‌ക്കരണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് സംവിധായകന്‍ സുബൈര്‍ സൂപ്പര്‍വിഷന്‍ പറഞ്ഞു. രാജേഷ് കാഞ്ഞിരങ്ങാട്, ജോയി തോമസ്, സീമ, വി.വി.എന്‍. കരിമ്പം എന്നിവരാണ് ഡോക്യുമെന്ററിയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

English summary
Zero Waste and Waste Management Awareness Documentary Switch on Municipal Council Allamkulam Mahammood

More News from this section

Subscribe by Email