Saturday May 25th, 2019 - 12:48:pm
topbanner
topbanner

കോട്ടയത്ത് മന്ത്രി തിലോത്തമന് നേരെ കരിങ്കൊടികാട്ടി യുവമോര്‍ച്ച പ്രവര്‍ത്തകര്‍

princy
കോട്ടയത്ത് മന്ത്രി തിലോത്തമന് നേരെ കരിങ്കൊടികാട്ടി യുവമോര്‍ച്ച പ്രവര്‍ത്തകര്‍

കോട്ടയം:മന്ത്രി തിലോത്തമനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ഗുഡ്‌ഷെപ്പേഡ് റോഡില്‍ വെച്ചാണ് കരിങ്കൊടി കാണിച്ചത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടക്കുന്ന വനിതാ മതിലിന്റെ അവലോകനത്തിന് ചേര്‍ത്തലയില്‍ നിന്നും എത്തിയതായിരുന്നു മന്ത്രി.
 
വലിയ പോലീസ് സന്നാഹമായിരുന്നു വഴിനീളെ ഒരുക്കിയത്.പ്രതിഷേധക്കാരെ ഭയന്ന് മന്ത്രിയെ വഴിതിരിച്ച് വിടുകയായിരുന്നു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വി.പി.മുകേഷ്, ജില്ലാ സെക്രട്ടറി ശ്യാംകുമാര്‍ വൈക്കം, പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് രാഹുല്‍രാജ് കൂരോപ്പട എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തതായി പരാതിയുണ്ട്.

 

Read more topics: kerala, minister, Thilothaman
English summary
Yuva Morcha activists used black flag against minister Thilothaman
topbanner

More News from this section

Subscribe by Email