Monday November 19th, 2018 - 11:22:pm
topbanner

ലോക കൊതുക് ദിനത്തില്‍ ബോധവൽക്കരണവുമായി വിദ്യാര്‍ഥികള്‍

fasila
ലോക കൊതുക് ദിനത്തില്‍ ബോധവൽക്കരണവുമായി വിദ്യാര്‍ഥികള്‍

ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറിയിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ ലോക കൊതുക് ദിനത്തില്‍ ബോധവത്കരണം സംഘടിപ്പിച്ചു. മുന്നൂറോളം വീടുകള്‍ സന്ദര്‍ശിച്ച് ലഘുലേഖ വിതരണം, ബോധവത്കരണം, കൊതുകുകളുടെ ഉറവിട നശീകരണം തുടങ്ങിയ പ്രവര്‍ത്തനം നടത്തി.

ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് നടത്തിയ ദിനാചരണം പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷന്‍ എം.ടി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എന്‍.കെ. ഹഫ്സല്‍ റഹ്മാന്‍, യൂണിറ്റ് ലീഡര്‍മാരായ എ.കെ. മുഹമ്മദ് ഷബീര്‍, ഫാത്തിമ ഷിറിന്‍ ഷഹാന, പി. വിഷ്ണു, സി.എച്ച്. റിസ് വ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read more topics: World, Mosques, Day
English summary
Students with awareness on World Mosques Day
topbanner

More News from this section

Subscribe by Email