Friday November 16th, 2018 - 2:48:am
topbanner

വെള്ളപൊക്കത്തിലും കുട്ടനാട്ടിൽ ലോകകപ്പ് ആവേശത്തിന് ഒട്ടും കുറവില്ല

NewsDesk
വെള്ളപൊക്കത്തിലും കുട്ടനാട്ടിൽ ലോകകപ്പ് ആവേശത്തിന് ഒട്ടും കുറവില്ല

എടത്വാ: വെള്ളപൊക്കത്തിലും കുട്ടനാട്ടിൽ ലോകകപ്പ് ആവേശത്തിന് ഒട്ടും കുറവില്ല.21-മത് കാൽപന്ത് ലോകകപ്പിന് വീടിന്റെ മുറ്റത്ത് ആരാധനകനായ വിദ്യാർത്ഥി പന്തും 21 കടലാസ് കപ്പലുകളും ഒഴുക്കിയാണ് ഇഷ്ട താരം മെസ്സിക്ക് പിന്തുണ അറിയിച്ചത്.

തലവടി വാലയിൽ ബെറാഖാ ഭവനിൽ ദാനിയേൽ തോമസ് ആണ് മെസ്സിയുടെ ജേഴ്സി അണിഞ്ഞ് ഫുട്ബോൾ ലോകത്തിൽ മെസ്സിയുടെ കാലുകൾക്ക് തീവേഗമാർജിക്കാൻ പ്രാർത്ഥനയുമായി വ്യത്യസ്തമായ നിലയിൽ പിന്തുണ അറിയിച്ചത്.

ഒഴിവു സമയങ്ങൾ ലഭിക്കുമ്പോൾ എല്ലാം കാൽപന്ത് കളിയിൽ താത്പര്യമുള്ള ദാനിയേലിന് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒരു വിഷയത്തിന് ഒഴികെ എല്ലാ വിഷയത്തിനും A പ്ളസ് ലഭിച്ചിരുന്നു. പത്രങ്ങളിൽ വരുന്ന മെസ്സിയുടെ വിവിധ ഫോട്ടോകൾ വെട്ടിയെടുത്ത് ആൽബം തയ്യാറാക്കുകയാണ് ദാനിയേലിന്റെ കുട്ടിക്കാലം മുതലുള്ള ഇഷ്ട വിനോദം.

തുള്ളി തോരാതുള്ള മഴയെ തുടർന്ന് പന്ത് കളി നടത്തുന്ന വീടിന്റെ മുറ്റത്ത് വെള്ളം കയറിയതിനെ തുടർന്ന് നിരാശനായ ദാനിയേൽ ആവേശം കൈവിടാതെ അർജന്റീനയ്ക്ക് വേറിട്ട നിലയിൽ ഉള്ള പിന്തുണ നല്കുവാൻ മറ്റൊരു മാർഗ്ഗം കണ്ടു പിടിക്കുകയായിരുന്നു... കടലാസുകൊണ്ട് കപ്പലുകൾ ഉണ്ടാക്കിയതിന് ശേഷം അർജന്റീനയുടെ ജേഴ്സിയുടെ നിറങ്ങൾക്ക് സമാനമായ നിലയിൽ കപ്പലിന് ജലഛായം ഉപയോഗിച്ച് വർണ്ണപകിട്ട് നല്കി.

എങ്കിലും സന്തോഷം പൂർണമാകണമെങ്കിൽ ചേട്ടായി കൂടി അർജന്റീനയുടെ ആരാധകൻ ആകണമെന്നാണ് ദാനിയേൽ പറയുന്നത്. ദാനിയേലിന്റെ സഹോദരൻ ബെൻ ജോൺസൺ ബ്രസീലിന്റെ കടുത്ത ആരാധകൻ ആണ്. സഹോദരനോടൊപ്പം അടുത്ത ലോക കപ്പ് നേരിട്ട് കാണണമെന്നാണ് ദാനിയേലിന്റെ ആഗ്രഹം.

Read more topics: kuttanad, World Cup,
English summary
World Cup excitement in Kuttanad
topbanner

More News from this section

Subscribe by Email