Friday November 16th, 2018 - 5:18:pm
topbanner

കബഡി താരത്തിന്റെ കൊല; അവിഹിതബന്ധം പുലര്‍ത്തിയ ഭാര്യയും അറസ്റ്റില്‍

NewsDesk
കബഡി താരത്തിന്റെ കൊല; അവിഹിതബന്ധം പുലര്‍ത്തിയ ഭാര്യയും അറസ്റ്റില്‍

കാസര്‍കോട്: കബഡി താരവും കെട്ടിടനിര്‍മാണ തൊഴിലാളിയുമായിരുന്ന സന്തോഷിനെ(37) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.

സന്തോഷിന്റെ ഭാര്യ അജാനൂര്‍ കൊളവയല്‍ സ്വദേശിനി രഞ്ജുഷയെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളരികുണ്ട് സിഐ ടിപി സുമേശ് ചോദ്യംചെയ്യാനായി വിളിപ്പിച്ചശേഷം അറസ്റ്റ് ചെയ്തത്.

കേസില്‍ സന്തോഷിന്റെ മാതൃസഹോദരിയുടെ മകന്‍ മനോജ് കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മനോജും രഞ്ജുഷയും തമ്മിലുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലയ്ക്ക് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തുമുറുക്കിയാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. മനോജിന്റെയും രഞ്ജുഷയുടേയും ഫോണ്‍കോളുകള്‍ പോലീസ് പരിശോധിച്ചു. കൊലപാതകത്തിന് മുന്‍പും ശേഷവും മനോജ് രഞ്ജുഷയുമായി ഫോണില്‍ സംസാരിച്ചതായി വ്യക്തമായിട്ടുണ്ട്.

Read more topics: Arrest, murder, wife,Kabaddi
English summary
Wife arrested on kabaddi players murder
topbanner

More News from this section

Subscribe by Email