Monday September 24th, 2018 - 1:16:pm
topbanner

ലഹരി മരുന്നുമായി മെഡിക്കല്‍ ഷോപ്പ് ഉടമ പിടിയില്‍

sadk
ലഹരി മരുന്നുമായി മെഡിക്കല്‍ ഷോപ്പ് ഉടമ പിടിയില്‍

മീനങ്ങാടി(വയനാട്) : ലഹരി മരുന്നുമായി മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാരനായ യുവാവ് എക്‌സൈസ് വകുപ്പിന്റെ പിടിയില്‍. അമ്പലവയല്‍ തോമാട്ടുചാലിലെ ഇസ്മായിലാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്-കേരള അതിര്‍ത്തിയായ ചോലാടി ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

ചേരമ്പാടിയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തി വരുന്ന ഇയാള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.

ഡെന്റോസിന്‍, ലാക്ടേറ്റ് തുടങ്ങിയ മരുന്നുകളുടെ 22 ആംപ്യുളുമായാണ് ഇയാള്‍ പിടിയിലായത്. ചെറിയ വിലക്ക് കിട്ടുന്ന ആംപ്യുളുകള്‍ ഒന്നിന് 200 രൂപ മുതല്‍ 1500 രൂപ വരെ വില വാങ്ങിയാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

തൊടുപുഴയില്‍ പതിനാലുകാരിയെ വിൽക്കാൻ അമ്മയും കൂട്ട്: പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത് കൂട്ടുകാരി

പെണ്‍വാണിഭത്തിനു നടി സുകന്യ അറസ്റ്റിലായോ?

നയൻസ് സത്യന്‍ അന്തിക്കാടിനെ പുലർച്ചെ വിളിച്ചു പറഞ്ഞതെന്ത്?

English summary
Wayanad, Drugs, illegal, sale, medical shop
topbanner

More News from this section

Subscribe by Email