Wednesday September 26th, 2018 - 3:00:am
topbanner

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും

renjini
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും

ഇടുക്കി: മഴ വീണ്ടും തുടര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജലനിരപ്പ് 2,394.58 അടിയായി ഉയര്‍ന്നു. 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. 2,400 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും. ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിക്കാനുള്ള നടപടികളും ഊര്‍ജിതമാക്കി.

നീരൊഴുക്ക് തിട്ടപ്പെടുത്തിയ ശേഷമേ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉയര്‍ത്തൂ.2400 അടിവരെ കാക്കാതെ 2397-2398 അടി എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക. നദീതീര മേഖലകളില്‍ അനൗണ്‍സ്‌മെന്റും നടത്തും.

കഴിഞ്ഞ ദിവസം ഇറിഗേഷന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പെരിയാര്‍ നദിയുടെ തീരത്ത് സര്‍വേ നടപടികള്‍ നടത്തിയിരുന്നു. ഷട്ടറുകള്‍ തുറന്നാല്‍ നേരിടേണ്ടി വരുന്ന നാശനഷ്ടങ്ങളുടെ കണക്ക് ഇവര്‍ വിലയിരുത്തി. അണക്കെട്ട് തുറന്നാല്‍ ആയിരത്തോളം പേരെയാണ് മാറ്റി പാര്‍പ്പിക്കേണ്ടി വരിക.2390 അടിയില്‍ ബ്ലൂ അലര്‍ട്ടും (ജാഗ്രതാ നിര്‍ദേശം) 2399-ല്‍ റെഡ് അലര്‍ട്ടുമാണ് നല്‍കുന്നത്.

റെഡ് അലര്‍ട്ട് നല്‍കിയാല്‍ ഏതു നിമിഷവും സംഭരണി തുറക്കാം. വ്യാഴാഴ്ച ബ്ലൂ അലര്‍ട്ട് നല്‍കിയിരുന്നു. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളും വെള്ളം കയറാന്‍ സാധ്യതയുണ്ട്. വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായി തീരസംരക്ഷണസേനയുടെ ചെറുബോട്ടുകളും തയാറാണ്. ഷട്ടറുകള്‍ തുറന്നാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കായി മുന്നറിയിപ്പുകളും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കി.

Read more topics: Water, level, up, Orange, alert, announced
English summary
Water level in Idukki dam up again: Orange alert will be announced
topbanner

More News from this section

Subscribe by Email