Friday September 20th, 2019 - 1:15:am
topbanner
Breaking News
jeevanam

തിരുവല്ലയിൽ ഫുട്പാത് നിർമാണത്തിലെ പി ഡബ്ല്യൂ ഡി ഒളിച്ചുകളി അവസാനിപ്പിക്കണം : വിജിലൻസ് കൗണ്സിൽ

princy
തിരുവല്ലയിൽ  ഫുട്പാത് നിർമാണത്തിലെ പി ഡബ്ല്യൂ ഡി  ഒളിച്ചുകളി അവസാനിപ്പിക്കണം : വിജിലൻസ് കൗണ്സിൽ

തിരുവല്ല:തിരുവല്ല നഗരത്തിലെ ഫുട്പാത് നിർമാണത്തിന് എതിരായ ഹർജികൾ തള്ളിക്കൊണ്ട് ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ നൽകിയ അപ്പീൽ കോടതി തള്ളിയിട്ടും ഫുട്പാത് നിര്മാണത്തിനാവശ്യമായ സത്വര നടപടി സ്വീകരിക്കാത്ത പൊതുമരാമത്തു വകുപ്പിന്റെ പ്രവർത്തികൾ സംസായകരമാണെന്ന് തിരുവല്ല വിജിലൻസ് കൗണ്സിൽ വാർഷിക പൊതുയോഗം കുറ്റപ്പെടുത്തി.

കോടതിയിൽ കേസ് നടത്തുന്നതിൽ പി ഡബ്ല്യൂ ഡി അലംഭാവം കാട്ടിയിരുന്നതായും മഴക്കാലം വരെ പണികൾ തമാസിപ്പിച്ചാൽ പിന്നീട് ഫുട്പാത് നിർമാണം അനന്തമായി നീട്ടികൊണ്ടുപോകാം എന്ന ലക്ഷ്യത്തിടെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നീങ്ങുന്നത് എന്നു സംസായിക്കേണ്ടതായിരിക്കുന്നു എന്നും യോഗം പ്രസ്താവിച്ചു.

പ്രസിഡന്റ് ജെയിംസ് ടി. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോമസ് കുരുവിള വാർഷിക റിപ്പോർട്ടും ട്രഷറർ വര്ഗീസ് കെ. കോശി വാർഷിക വരവ് ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. 2019- 20 വർഷത്തെ ഭാരവാഹികളെ വരണാധികരി അഡ്വ. തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ തെരഞ്ഞെടുത്തു. പ്രസിഡന്റ്: അഡ്വ. പ്രകാശ് പി. തോമസ്, വൈസ് പ്രസിഡൻറ്സ്: കെ. വി. സാമുവേൽ, ഷാജി തിരുവല്ല, ജനറൽ സെക്രട്ടറി: തോമസ് കുരുവിള, ജോയിന്റ് സെക്രട്ടറി: ഡി.ബാബു, സദാശിവൻ പിള്ള, ട്രഷറർ: ടി.എ. എൻ. ഭട്ടതിരിപ്പാട്.

Viral News

English summary
Vigilance councils about Tiruvalla Footpath construction
topbanner

More News from this section

Subscribe by Email