Tuesday September 18th, 2018 - 7:16:pm
topbanner
Breaking News

വിക്ടോറിയ പ്രിന്‍സിപ്പാളിന്റേത് ഏകാധിപതിയുടെ തട്ടിപ്പു നാടകം; പൂര്‍വവിദ്യാര്‍ത്ഥിയുടെ തുറന്ന കത്ത്

NewsDesk
വിക്ടോറിയ പ്രിന്‍സിപ്പാളിന്റേത് ഏകാധിപതിയുടെ തട്ടിപ്പു നാടകം; പൂര്‍വവിദ്യാര്‍ത്ഥിയുടെ തുറന്ന കത്ത്

പാലക്കാട് വിക്ടോറിയ കോളജിലെ പ്രിന്‍സിപ്പലിന് കുഴിമാടമൊരുക്കി എസ്.എഫ്.ഐക്കാര്‍ യാത്രയയപ്പു നല്‍കി എന്ന ആരോപണവുമായി ബന്ധപ്പെട്ട്, പ്രിന്‍സിപ്പലായ സരസു അജയകുമാറിനെതിരെ പൂര്‍വവിദ്യാര്‍ത്ഥിയുടെ തുറന്ന കത്ത്. ഒരു ഏകാധിപതിയെപ്പോലെ പെരുമാറിയ പ്രിന്‍സിപ്പല്‍, സംഘപരിവാര്‍ പ്രവര്‍ത്തകരുമായി ചേര്‍ന്നു നടത്തിയ നാടകമാണിതെന്നും, കോളജിലെ അദ്ധ്യാപകര്‍ തന്നെ പ്രിന്‍സിപ്പലിന്റെ ഏകാധിപത്യ നയത്തിനെതിരെ സമരം നടത്തിയതായും ചൂണ്ടിക്കാട്ടി നിധിന്‍ നാഥ് എന്ന പൂര്‍വവിദ്യാര്‍ത്ഥിയാണ് കത്തെഴുതിയിരിക്കുന്നത്.

ഏകലവ്യനോട് പെരുവിരല്‍ ഗുരുദക്ഷിണയായി ചോദിച്ച ദ്രോണാചാര്യരുടെ കഥ പറഞ്ഞുകൊണ്ടാണ് കത്തിന്റെ തുടക്കം. സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് ഒരു അദ്ധ്യാപകന്‍ തെറ്റായി നല്‍കിയപ്പോള്‍ അത് തിരുത്തി യൂണിവേഴ്‌സിറ്റിക്ക് കത്തെഴുതാന്‍ പോലും മടിച്ചയാളാണ് സരസു അജയകുമാര്‍ എന്ന് കത്തില്‍ പറയുന്നു. പ്രധാന അദ്ധ്യാപികയായ ശേഷം ഏകാധിപത്യ നിലപാടുകള്‍ സ്വീകരിച്ച ഇവര്‍ക്കെതിരെ അദ്ധ്യാപകര്‍ ക്ലാസില്‍ നിന്നറങ്ങി സമരം ചെയ്തതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

യൂണിവേഴ്‌സിറ്റി ജില്ലാ കലോത്സവത്തിന് രാത്രി കോളജ് മുറികള്‍ വിട്ടുനല്‍കാതിരിക്കുക, സഹപ്രവര്‍ത്തകരെ കഥാപാത്രങ്ങളാക്കി കഥയെഴുതി ആക്ഷേപിക്കുക തുടങ്ങിയ പ്രവൃത്തികളും സരസു അജയകുമാറില്‍ നിന്നുണ്ടായതായി കത്തില്‍ നിധിന്‍ നാഥ് പറയുന്നു. കൂടാതെ കോളജിലെ ഒരു ചടങ്ങില്‍ ദളിതരെ അധിക്ഷേപിച്ച ഈ അദ്ധ്യാപികയാണ് ഇപ്പോള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് ദളിതര്‍ക്കായി വാദിക്കുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

സ്വയം കുഴിമാടമുണ്ടാക്കി, അത് എസ്.എഫ്.ഐയുടെ പേരിലാക്കുകയായിരുന്നു പ്രധാനാദ്ധ്യാപിക എന്നാണ് കത്തില്‍ ആരോപിക്കുന്നത്. കോളജിലെ പ്രശ്‌നങ്ങള്‍ക്കെതിരെ പ്രതികരിച്ചവരെ പട്ടികളെന്ന് വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് കോളജിനെ അപമാനിക്കലാണെന്നും കത്തില്‍ നിധിന്‍ നാഥ് ചൂണ്ടിക്കാട്ടുന്നു.

വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടു പോകൽ സംഭവവുമായി ബന്ധമില്ല: കെ. ടി. റബിയുള്ള

 കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനു കാരണം വിലക്കു വകവയ്ക്കാതിരുന്നത്

English summary
student open letter to Government Victoria College Principal Sarasu Ajayakumar
topbanner

More News from this section

Subscribe by Email