Tuesday October 23rd, 2018 - 10:59:am
topbanner
Breaking News

വീരേന്ദ്രകുമാർ യു.ഡി.എഫ് വിട്ടാൽ കണ്ണൂരിൽ രണ്ട് പഞ്ചായത്തുകളിൽ ഭരണമാറ്റം

fasila
വീരേന്ദ്രകുമാർ യു.ഡി.എഫ് വിട്ടാൽ കണ്ണൂരിൽ രണ്ട് പഞ്ചായത്തുകളിൽ ഭരണമാറ്റം

കണ്ണൂർ: ജനതാദൾ വീരേന്ദ്രകുമാർ വിഭാഗം യു.ഡി.എഫ് വിടുമെന്ന് ഉറപ്പായതോടെ കണ്ണൂരിൽ രണ്ട് പഞ്ചായത്തുകളിൽ ഭരണമാറ്റം ഉറപ്പ്. മുൻ മന്ത്രി കെ.പി.മോഹനൻ കഴിഞ്ഞ തവണ ജയിച്ച കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കുന്നോത്ത് പറമ്പ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളിലാണ് യു.ഡി.എഫിന് ഭരണം നഷ്ടമാവുക.

അങ്ങനെയെങ്കിൽ ജില്ലയിൽ യു.ഡി എഫിന്റെ കൈവശമുള്ള പഞ്ചായത്തുകളുടെ എണ്ണം 24 ആയി ചുരുങ്ങും. നേരത്തെ കേളകം, ചെറുപുഴ പഞ്ചായത്തുകളുടെ ഭരണവും 3 വർഷത്തിനിടെ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യു.ഡി എഫിന് 29 പഞ്ചായത്തുകളാണ് ഉണ്ടായിരുന്നത്.

Read more topics: Kannur, JDU, M. P. Veerendra Kumar
English summary
Veerendrakumar left the UDF, Change of governance in two Panchayats in Kannur
topbanner

More News from this section

Subscribe by Email