Tuesday November 13th, 2018 - 11:44:pm
topbanner

വട്ടമൂട് പാലം യാഥാര്‍ഥ്യമായി ഒപ്പം രണ്ട് പുതിയ ബസ്സ്‌ സര്‍വ്വീസും

NewsDesk
   വട്ടമൂട് പാലം യാഥാര്‍ഥ്യമായി ഒപ്പം രണ്ട് പുതിയ ബസ്സ്‌ സര്‍വ്വീസും

കോട്ടയം: 850 ലക്ഷം രൂപ നിര്‍മ്മാണ ചെലവില്‍ വട്ടമൂട് പാലം യാഥാര്‍ഥ്യമായതോടൊപ്പം കെ.എസ്.ആര്‍.ടി.സി യുടെ രണ്ട് പുതിയ ബസ് സര്‍വ്വീസും പാലത്തിലൂടെ ആരംഭിച്ചു.മീനച്ചിലാറിനു കുറുകെ എം.സി.റോഡിനേയും ഇറഞ്ഞാല്‍-തിരുവഞ്ചൂര്‍ റോഡിനേയുംബന്ധിപ്പിച്ചുകൊണ്ട ്‌നിര്‍മ്മിച്ച വട്ടമൂട് പാലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.

കോട്ടയം ടൗണിലെ ഗതാഗതകുരുക്കില്‍ അകപ്പെടാതെ എം.സി റോഡില്‍ നിന്നും കെ.കെ.റോഡിലേക്കു പ്രവേശനം സാദ്ധ്യമാക്കുന്ന വട്ടമൂട്പാലത്തിന്റെ ആവിഷ്‌ക്കാരത്തിനും പൂര്‍ത്തീകരണത്തിനും നേതൃത്വം വഹിച്ച വനം-ഗതാഗത വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുമോദിച്ചുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്.. കോട്ടയത്തെ പുതിയ തലമുറ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പുതിയ വികസിത കോട്ടയമാണ് ലക്ഷ്യമെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ചുചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പുതിയ 16 പാലങ്ങളാണ് ജില്ലയില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ആധുനിക രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഇന്‍ഡോര്‍ സ്റ്റേഡിയവും നവീകരിച്ച നെഹ്രു സ്റ്റേഡിയവും ജൂബിലിപാര്‍ക്കും ആകാശനടപ്പാതയും നഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

ജോസ്.കെ.മാണി എം.പി.അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ,ജില്ലാകളക്ടര്‍ യു.വി.ജോസ്,മുന്‍ എം.എല്‍.എ തോമസ് ചാഴിക്കാടന്‍,മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.സോന പി.ആര്‍,പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥ്,വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസിബോബി,ജില്ലാപഞ്ചായത്തംഗം ലിസമ്മ ബേബി,നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍,വിജയപുരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്‌ബൈജു ചെറുകോട്ടയില്‍,കൗണ്‍സിലര്‍ റ്റി.സി .റോയി,പള്ളംബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയി ജോണ്‍ ഇടയത്തറ,ഗ്രാമപഞ്ചായത്തംഗം ഇ.പി.നളിനാക്ഷന്‍ എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളും സംസാരിച്ചു.

എക്‌സി.എഞ്ചിനീയര്‍(നിരത്ത് വിഭാഗം)ജൂലിയറ്റ് ജോര്‍ജ്ജ റിപ്പാര്‍ട്ടവതരിപ്പിച്ചു.പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും)സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.ദിവാകരന്‍ സ്വാഗതവും അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബുജി നന്ദിയും പറഞ്ഞു.

Read more topics: Oomman Chandy, kottayam
English summary
Vattamoadu Bridge Inaguration By Hon:Chifa Mini; Oomman Chandy
topbanner

More News from this section

Subscribe by Email