Wednesday November 21st, 2018 - 1:30:am
topbanner

കലാപരിശീലകൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിര്യാതനായി

Mithun muyyam
കലാപരിശീലകൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിര്യാതനായി

കണ്ണൂർ: കലോത്സവ കലാപരിശീലകനും റിട്ട. അധ്യാപകനുമായ പിലാത്തറ പെരിയാട്ട് വെള്ളിയോട്ടില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (73)നിര്യാതനായി. സംസ്‌കാരം 21 ന് രാവിലെ പത്തിന് ഇല്ലംപറമ്പില്‍.

യുവജനോത്സവ വേദികില്‍ കഥാപ്രസംഗം, ഏകാഭിനയം തുടങ്ങിയവയില്‍ പ്രതിഭകളെ പരിശീലിപ്പിച്ചും വിജയം നേടിയും സക്രിയ സാന്നിധ്യമാണ്. നാടക അഭിനേതാവും കലാസ്വാദകനുമാണ്. വിളയാങ്കോട് എല്‍പിസ്‌കൂള്‍ റിട്ട.അധ്യാപകനാണ്. പെരിയാട്ട് ശ്രീമഹാവിഷ്ണു ക്ഷേത്രം പാരമ്പര്യട്രസ്റ്റിയും പൂജാരിയും ആണ്.

ഭാര്യ:ഗംഗാദേവി അന്തര്‍ജ്ജനം (കോറോത്ത് മരങ്ങാട്ടില്ലം) മക്കള്‍: ഗൗരി (കാനായി മംഗലം), കേശവന്‍ നമ്പൂതിരി (മേല്‍ശാന്തി കോട്ടയം മീനടം ഭഗവതി ക്ഷേത്രം), മാധവന്‍ നമ്പൂതിരി (മണി, മേല്‍ശാന്തി പെരിയാട്ട് ശ്രീ മഹാവിഷ്ണുക്ഷേതം) മരുമക്കള്‍:കാനായി മീങ്കലം നാരായണന്‍ നമ്പൂതിരി(എഎസ്‌ഐ. സ്‌പെഷല്‍ മൊബൈല്‍ സ്കോഡ് , കാസര്‍ഗോഡ്) കെ.വി.രതി, ആരതി (ആര്യ). സഹോദരങ്ങള്‍: കൃഷ്ണവാര്യര്‍ (തൃച്ചംബരം) ദേവകി അന്തര്‍ജ്ജനം (ചിറ്റന്നൂര്‍ വരക്കല്‍ ഇല്ലം), ഈശ്വരന്‍ നമ്പൂതിരി റിട്ട. പ്രഥമാധ്യാപകന്‍, കീഴാറ്റൂര്‍ ഗവ: എല്‍പി.സ്‌കൂള്‍, നാരായണന്‍ നമ്പൂതിരി (മേല്‍ശാന്തി, തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രം) , പരേതനായ ഗോവിന്ദന്‍ നമ്പൂതിരി.

English summary
Unnikrishnan Namboodiri died
topbanner

More News from this section

Subscribe by Email