Sunday May 26th, 2019 - 10:54:pm
topbanner
topbanner

ജയഭേരി മുഴക്കി പേരാവൂരിൽ കെ.സുധാകരന്റെ പര്യടനം

Anusha Aroli
ജയഭേരി മുഴക്കി പേരാവൂരിൽ കെ.സുധാകരന്റെ പര്യടനം

കണ്ണൂർ;ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ ഇന്നലെ പേരാവൂർ നിയോജകമണ്ഡലത്തിലെ എടത്തൊട്ടി നിന്നാണ് പര്യടനം ആരംഭിച്ചത്.അഡ്വ.സണ്ണി ജോസഫ് എം.എൽ.എ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് തീയതി അടുത്തുവരുന്നതിന്റെ ആവേശം ഒരോ സ്വീകരണ കേന്ദ്രങ്ങിലും പ്രടകമായിരുന്നു. രാവിലെ എഐസിസി പ്രസിഡണ്ട് രാഹുൽ ഗാന്ധി പങ്കെടുത്ത യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുത്തതിന് ശേഷമാണ് സുധാകരൻ നിശ്ചയിച്ചതിലും വൈകി സ്വീകരണസ്ഥലത്തു് എത്തിച്ചേർന്നത്. എടത്തൊട്ടി, പൂളക്കുറ്റി, രാജമുടി, വെള്ളൂന്നി, മടപ്പുരച്ചാൽ, അണുക്കോട്, ആറ്റംചേരി, നെടുംപുറംചാൽ, ചെട്ടിയാംപറമ്പ്, അടക്കാത്തോട്,ശാന്തിഗിരി, വെണ്ടേക്കുംചാൽ, വളയംചാൽ തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിലെ പര്യടനശേഷം ഉച്ച ഭക്ഷണം കഴിച്ചു.

രാഹുൽഗാന്ധിയുടെ കണ്ണൂർ സന്ദർശനത്തിന്റെ ആവേശം എല്ലാ സ്വീകരണകേന്ദ്രങ്ങളിലും അലയടിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ വലിയതോതിലുള്ള ജനാവലിയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർഥിയെ കാത്ത് ഉണ്ടായിരുന്നത് സ്ഥാനാർത്ഥിയുടെ ഫോട്ടോ ഉള്ള തൊപ്പിധരിച്ചും വർണ്ണ നിറത്തിലുള്ള കുടകളും പിടിച്ച് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ജനങ്ങൾ നിന്നത് നയനമനോഹരമായ കാഴ്ചയായിരുന്നു. ത്രിവർണ്ണ ഷാളും ഹാരവും അണിയിച്ച് പാർട്ടി പ്രവർത്തകർ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി.

യുവജനങ്ങൾ സ്ഥാനാർത്ഥി ഓരോ സ്വീകരണ കേന്ദ്രത്തിൽ എത്തിച്ചേരുമ്പോഴും ആവേശകരമായി മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്. ഒട്ടേറെ സ്വീകരണകേന്ദ്രങ്ങളിൽ പടക്കം പൊട്ടിച്ചും സ്വീകരണ പരിപാടി ആഘോഷപൂർവ്വമാക്കി മാറ്റിയിരുന്നു. ബൈക്ക് റാലിയോടെ സ്ഥാനാർത്ഥിയെ സ്വീകരണകേന്ദ്രങ്ങളിൽ അനുഗമിക്കുന്നത് പര്യടന പരിപാടി ഏറെ ആഹ്ലാദവും ആവേശകരവും ആക്കി മാറ്റി.

ഉച്ചക്ക് ശേഷം ഒറ്റപ്ലാവ്, ചുങ്കക്കുന്ന്, നെല്ലിയോടി, കണ്ടപ്പുനം,അമ്പായത്തോട്, പാൽചുരം, നീണ്ടുനോക്കി, കേളകം, കണിച്ചാർ. മണത്തണ,തൊണ്ടിയിൽ, പേരാവൂർ, വെള്ളാർവള്ളി, മുരിങ്ങോടി, മുഴക്കുന്ന്, നല്ലൂർ, പാറക്കണ്ടം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കാക്കയങ്ങാട് പര്യടനം സമാപിച്ചു.

 

English summary
UDF candidate k sudhakaran started election campaign at peravoor,kannur
topbanner

More News from this section

Subscribe by Email