Sunday September 23rd, 2018 - 2:08:pm
topbanner

1.2 കിലോ സ്വര്‍ണവുമായി രണ്ട് യുവാക്കൾ കാസര്‍കോട് പിടിയിൽ

Renjini
1.2 കിലോ സ്വര്‍ണവുമായി രണ്ട് യുവാക്കൾ കാസര്‍കോട് പിടിയിൽ

കാസര്‍കോട് :ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 1.2 കിലോ സ്വര്‍ണവുമായി രണ്ട് യുവാക്കൾ കാസര്‍കോട് പിടിയിൽ. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ സഅദ്, ചാല സ്വദേശി സമീര്‍ എന്നിവരാണ് പിടിയിലായത്.

കാസര്‍കോട് സിഐ സിഎ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയിഡ്.

ദുബൈയില്‍ നിന്നും വന്ന അബ്ദുല്‍ സഅദ് സ്വര്‍ണം സെമീറിന് കൈമാറുന്നതിനിടെയായിരുന്നു പോലീസ് പിടികൂടിയത്. മംഗളൂരു വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സഅദ് വീട്ടിലേക്ക് വരുന്നതിനിടെ ഫോണില്‍ ബന്ധപ്പെട്ട് കാസർകോട് വെച്ച് സ്വർണം കൈമാറാൻ ധാരണയിലാവുകയായിരുന്നു.

English summary
Two youths arrested in Kasargod with 1.2 kg of gold.
topbanner

More News from this section

Subscribe by Email