Wednesday November 14th, 2018 - 2:29:pm
topbanner

സ്‌പെഷ്യല്‍ ഡ്രൈവ്: മദ്യലഹരിയില്‍ സ്‌കൂള്‍ ബസ് ഓടിച്ച രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

NewsDesk
സ്‌പെഷ്യല്‍ ഡ്രൈവ്:  മദ്യലഹരിയില്‍ സ്‌കൂള്‍ ബസ് ഓടിച്ച രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

തൃശൂര്‍: മദ്യലഹരിയില്‍ സ്‌കൂള്‍ ബസ് ഓടിച്ച രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. തളിക്കുളം സ്വദേശി തിരുത്തിയില്‍ ഷിനോയ്, എടമുട്ടം ശാര്‍ക്കര വീട്ടില്‍ ധനേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നു രാവിലെ തൃപ്രയാറും, വലപ്പാടും നടത്തിയ വാഹനപരിശോധനയിലാണ് വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഡൈവ്രര്‍മാരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ ജില്ലാ പോലീസ് മേധാവി എം. പുഷ്‌കരന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ഡ്രൈവ് എന്ന പേരിലായിരുന്നു വാഹനപരിശോധന. കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതാണ് പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍. സ്‌കൂള്‍ ബസുകള്‍ രണ്ടും ശോചനീയമായ അവസ്ഥയിലായിരുന്നു.

അറസ്റ്റിലായ രണ്ടുഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ ആര്‍.ടി.ഒക്ക് ശുപാര്‍ശ നല്‍കുമെന്ന് പോലീസ് അറിയിച്ചു. വലപ്പാട് ജൂനിയര്‍ എസ്.ഐ. ജെ.എസ്. രതീഷ്, എ.എസ്.ഐമാരായ എ.സി. ഷാജു, ഒ.പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്.

English summary
Two school bus drivers arrested in thrissur
topbanner

More News from this section

Subscribe by Email