Wednesday October 17th, 2018 - 10:58:am
topbanner
Breaking News

പാലക്കാട് കുഴല്‍പണവുമായി രണ്ടുപേര്‍ പിടിയില്‍

princy
പാലക്കാട് കുഴല്‍പണവുമായി രണ്ടുപേര്‍ പിടിയില്‍

പാലക്കാട്‌:പട്ടാമ്പി കൊപ്പത്ത്‌ കാറില്‍ കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. പെരിന്തല്‍മണ്ണ സ്വദേശികളായ പുതുകുടി വീട്ടില്‍ മുജീബ്‌ റഹ്‌മാന്‍ (40), അറഫാ ക്വാര്‍ട്ടര്‍സില്‍ താമസിക്കുന്ന മച്ചീന്ദ്രന്‍ (34) എന്നിവരെ കൊപ്പം പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

രേഖകളില്ലാതെ കോയമ്പത്തൂരില്‍നിന്നു പാലക്കാട്‌, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി വഴി പേരിന്തല്‍മണ്ണയിലേക്ക്‌ കടത്തുകയായിരുന്നു. പാലക്കാട്‌ ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹ്‌റക്ക്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ 11:30 ഓടെ കുലുക്കല്ലുര്‍ റെയില്‍വേ ഗേറ്റിനു സമീപം നടത്തിയ പരിശോധനയിലാണ്‌ പണം പിടികൂടിയത്‌.

കാറിന്റെ പിന്‍ സീറ്റിനുതാഴെ കാര്‍പ്പെറ്റിനു താഴെയാണ്‌ പണം ഒളിപ്പിച്ചിരുന്നത്‌. കൊപ്പം എസ്‌.ഐ: എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്‌.ഐ.മാരായ രാമകൃഷ്‌ണന്‍, അരവിന്ദാക്ഷന്‍, മധുസൂദനന്‍, സി.പി.ഒ മാരായ രാജേഷ്‌, സുഭദ്ര, സുധീഷ്‌, റൈജു, രാഹുല്‍, ശിവദാസന്‍, മുരുകന്‍, സുനില്‍, പ്രസാദ്‌, സജിത എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Read more topics: palakkad, black money, case
English summary
Two people were arrested in palakkad with black money
topbanner

More News from this section

Subscribe by Email