Monday February 18th, 2019 - 2:45:pm
topbanner

പാലക്കാട് ഒന്നരകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടയില്‍

princy
പാലക്കാട് ഒന്നരകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടയില്‍

പാലക്കാട്:ചില്ലറ വില്‍പ്പനക്കായി തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച ഒന്നരകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. വടക്കഞ്ചേരി എളവമ്പാടം കൊഴുക്കുള്ളി സ്വദേശികളായ സനീഷ് (30), അനീഷ് കുമാര്‍ (28) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് എസ്.ഐ. ആര്‍. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.

പാലക്കാട്, വടക്കഞ്ചേരി, ആലത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു.നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ. അലവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ മുക്കാല്‍ ലക്ഷത്തോളം രൂപ വില വരും. പിടിയിലായ സനീഷ് നേരത്തെ എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ഇംത്യാസ് കൊലപാതകക്കേസിലെ പ്രതിയാണ്. 5 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ: ആര്‍. രഞ്ജിത്ത്, ആര്‍. കിഷോര്‍, എം. സുനില്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, എസ്.സജീന്ദ്രന്‍, വിമല്‍, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കെ. നന്ദകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Viral News

Read more topics: palakkad, ganja, case
English summary
Two people are arrested in Palakkad with one and half kg of ganja
topbanner

More News from this section

Subscribe by Email