Tuesday June 18th, 2019 - 2:29:pm
topbanner
topbanner

ഫോര്‍ട്ടുകൊച്ചിയെ ആശങ്കയിലാഴ്ത്തി 'സുനാമി': കാര്യശേഷി തെളിയിച്ച ദുരന്തനിവാരണ പദ്ധതി

NewsDesk
ഫോര്‍ട്ടുകൊച്ചിയെ ആശങ്കയിലാഴ്ത്തി 'സുനാമി': കാര്യശേഷി തെളിയിച്ച ദുരന്തനിവാരണ പദ്ധതി

കൊച്ചി: ഫോര്‍ട്ടുകൊച്ചിയെ ആശങ്കയിലാഴ്ത്തി വീണ്ടുമൊരു സുനാമി കൂടി. പൊലീസ് വാഹനത്തില്‍ നിന്നും സുനാമി മുന്നറിയിപ്പ് കേട്ടവര്‍ ആദ്യം ഒന്നമ്പരന്നു. മുന്നറിയിപ്പ് വാഹനം പോയതിനു പിന്നാലെ തന്നെ സജ്ജമായി നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘം വഴികളില്‍ കയറുപയോഗിച്ചും മറ്റും ഗതാഗതം തടസപ്പെടുത്തി ബീച്ചിലേക്കുള്ള ജനപ്രവാഹം തടഞ്ഞിരുന്നു. ഫോര്‍ട്ടു കൊച്ചി സബ് കളക്ടര്‍ എസ്സ് സുഹാസിന്റെ നേതൃത്വത്തില്‍ നടത്തിയ സുനാമി മോക്ക് ഡ്രില്ലായിരുന്നു ഇതെന്ന് മനസ്സിലായതോടെ നാട്ടുകാര്‍ക്കും ആശ്വാസം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ സുനാമി മോക്ഡ്രില്‍ വൈകീട്ട് ആറരയോടെ അവസാനിക്കുമ്പോഴേക്കും ജില്ലയുടെ ദുരന്തനിവാരണ പദ്ധതി നടത്തിപ്പുകാര്‍ക്ക് കാര്യശേഷി തെളിയിക്കാനായതില്‍ അഭിമാനം.

പാക്കിസ്ഥാനിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി തീരത്ത് സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഉച്ചയ്ക്ക് 1.30നു തന്നെ തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പുണ്ടായി. മോക്ഡ്രില്‍ നോഡല്‍ ഓഫീസറായ ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ എസ്. സുഹാസ് അടിയന്തരമായി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, എ.ഡി.എ. എസ്.ലതിക എന്നിവരുള്‍പ്പടെയുള്ള ഉദ്യോഗസ്ഥസംഘം താമസിയാതെ സബ് കളക്ടര്‍ ഓഫീസിലെത്തി.
തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് സംഘങ്ങളുടെ വരവായി. പാക്കിസ്ഥാനില്‍ പന്ത്രണ്ടരയോടെ ഉണ്ടായ ഭൂകമ്പത്തിന്‍ നിന്നും ഉണ്ടായ സുനാമി തിരകള്‍ തീരത്ത് മൂന്നു മണിയോടെ എത്തുമെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി തീരദേശ പോലീസ് സ്ഥലത്തെത്തി ബീച്ചില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ പ്രവര്‍ത്തകര്‍ സര്‍വസജ്ജരായി ഇതിനകം ഇവിടെയെത്തി. 3.15ന് തീരത്ത് സുനാമി തിരമാലകള്‍ എത്തി.Tsunami mock drill on Fort Kochi beach

ദുരന്തത്തില്‍ എട്ടു ഗ്രാമങ്ങള്‍ പാടെ തകര്‍ന്നു. ജനങ്ങളുടെ സുരക്ഷയ്ക്കും രക്ഷാ പ്രവര്‍ത്തനത്തിനും റവന്യൂ, പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവയും പ്രധാന രക്ഷാ ദൗത്യത്തിനായി ക്യാപ്റ്റ്ന്‍ വര്‍ഗ്ഗീസ് മാത്യുന്റെ നേതൃത്വത്തില്‍ നേവിയും സ്ഥലത്തെത്തി. തീരത്തെത്തിയ സുനാമി തിരമാലകളില്‍ അകപ്പെട്ട് ഫോര്‍ട്ടു കൊച്ചി ബീച്ചിലെ കച്ചവടക്കാരനെയും നിവാസിയെയും നേവി കമാന്‍ഡോകള്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഇതേ സമയം കോസ്റ്റ് ഗാര്‍ഡിന്റെ സ്്പീഡ് ക്രാഫ്റ്റുകള്‍ കടലില്‍ പെട്ടു പോയവര്‍ക്കായി തെരച്ചില്‍ നടത്തിക്കൊണ്ടിരുന്നു. ഇതെല്ലാം കണ്ട് ഫോര്‍ട്ടു കൊച്ചി ബീച്ചിലെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും അമ്പരന്നു.

തുടര്‍ പ്രവര്‍ത്തനങ്ങളില്‍ അവരും ഭാഗഭാക്കായി. സുനാമി ഉണ്ടായാല്‍ അതിനെ എങ്ങിനെ നേരിടാം എന്ന് പ്രായോഗിക തലത്തില്‍ അറിയുവാനുള്ള ഈ പരിപാടിയില്‍ ഇന്ത്യന്‍ നേവിയുടെ പതിനഞ്ച് ഹെലികോപ്റ്ററുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നു ബോട്ടുകള്‍ ഒരു ഡോണിയര്‍ വിമാനം എന്നിവ ഉപയോഗിച്ചു. ദുരന്തത്തെ അനുകരിച്ച് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനിടെ ആദ്യ ഘട്ടത്തില്‍ രക്ഷപ്പെട്ടരെ അസ്പത്രിയിലെത്തിക്കാനുള്ള ആംബുലന്‍സുകള്‍ എത്താന്‍ മിനിറ്റുകള്‍ താമസിച്ചതോടെ അന്തരീക്ഷം ഗൗരവമുള്ളതാക്കി.

പരിക്കേറ്റവരെ എറണാകുളം ജില്ല ആസ്പത്രിയിലെത്തിച്ചു, ഇതിനായി സുനാമി അറിയിപ്പ് വന്നപ്പോള്‍ തന്നെ പത്തിലധികം ബെഡ്ഡുകള്‍ ഉള്‍പ്പെടുന്ന അടിയന്തര വിഭാഗം അവിടെ തുറന്നിരുന്നു. ആദ്യ രണ്ടു ഘട്ടങ്ങള്‍ക്കു ശേഷം ക്യാപ്റ്റ്ന്‍ വര്‍ഗ്ഗീസ് മാത്യു മാധ്യമങ്ങള്‍ക്കായി വിശദീകരണ യോഗം നടത്തി. ശേഷം ദുരന്തത്തില്‍ ഒറ്റപ്പെട്ടു പോയവരെ കണ്ടു പിടിക്കുന്ന അവസാന ഘ്ട്ടത്തിലേക്കു കടന്നു, ഐ എന്‍ എസ്സ് ദ്രോണാചാര്യയില്‍ നിന്നെത്തിയ നേവല്‍ കമാന്‍ഡോകള്‍ ശേഷിച്ചവരെക്കൂടി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ബീച്ചിലേക്കുള്ള വഴികള്‍ പോലീസ് അടയക്കുകയും ചെയ്തു. അവസാന ഘട്ടമെന്ന നിലയില്‍ ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി സംഭവസ്ഥലത്ത് വേണ്ട മുന്‍കരുതലുകള്‍ എടുത്തു.

സബ് കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെക്കൂടാതെ എ.ഡി.എം. എസ്.ലതിക, ഫോര്‍ട്ടുകൊച്ചി തഹസില്‍ദാര്‍ താഹിറ ബീഗം, ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് സി.ഐ. അനന്തലാല്‍, നേവി, കോസ്റ്റ്ഗാര്‍ഡ്, സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്‌നിരക്ഷ വിഭാഗം പ്രതിനിധികള്‍ എന്നിവര്‍ മോക്ക് ഡ്രില്ലിന് നേതൃത്വം നല്‍കി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സുസജ്ജമായ സംഘം മാധ്യമങ്ങള്‍ക്കു അപ്പപ്പോള്‍ വിവരം നല്‍കി സംഭവസ്ഥലത്തുണ്ടായിരുന്നു. ഓരോ അരമണിക്കൂര്‍ ഇടവിട്ടും മാധ്യമങ്ങളിലേക്ക് വിവരം നല്‍കി അവസാനം വരെയും സംഘമുണ്ടായിരുന്നു. വൈകീട്ട് നാലരയോടെയാണ് മോക്ഡ്രില്ലിന് പരിസമാപ്തിയായതെങ്കിലും ആറരവരെയും നിരീക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. സബ്കളക്ടര്‍ ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന സമതിയോഗം പദ്ധതി നടത്തിപ്പില്‍ സംതൃപ്തി രേഖപ്പെടുത്തി.Tsunami mock drill on Fort Kochi beach

പൃഥ്യുരാജിനെ കാണാന്‍വന്നവര്‍ക്ക് നഷ്ടപ്പെട്ടത് പതിനായിരങ്ങള്‍

മണിയുടെ മരണവാര്‍ത്തയറിഞ്ഞ കുഞ്ഞിന്റെ കരച്ചില്‍ വൈറലാകുന്നു

പറശ്ശിനിക്കടവ്; ഇണയെ സ്വന്തമാക്കാന്‍ രാജവെമ്പാലകള്‍ തമ്മില്‍ ഒരാഴ്ചയായി പോരാട്ടം

അന്‍വറിന് 200ഓളം സ്ത്രീകളുമായി ബന്ധം; കൊലപാതകം മാലപൊട്ടിക്കുന്നതിനിടെ

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

English summary
Tsunami mock drill on Fort Kochi beach
topbanner

More News from this section

Subscribe by Email