Tuesday October 16th, 2018 - 9:23:am
topbanner
Breaking News

നികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ എട്ട് ലക്ഷത്തിന്‍റെ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി

fasila
നികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ എട്ട് ലക്ഷത്തിന്‍റെ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി

ആലപ്പുഴ: ട്രാവൽ എജൻസി നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തി. ചരക്ക് സേവന നികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവ ലഭിച്ചത്.

ജനറൽ ആശുപത്രിക്ക് പടിഞ്ഞാറ് വശമുള്ള എവൺ ട്രാവൽസിന്‍റെ ഏജൻസി ഓഫീസിൽ ടാക്സ് വിജിലൻസ് ഓഫീസർ ടി.കെ. സനിൽകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നാല് പെട്ടികളിലായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

പെട്ടികളിൽ എക്സൽ ഗുഡ്സ് എന്ന പേര് പതിച്ചിരുന്നു. വിലാസം ഇല്ലാത്ത പെട്ടിയായതിനാൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പകയില ഉൽപ്പന്നങ്ങളായ ഹാൻസാണെന്ന് കാര്യം വ്യക്തമായി.

മഹസ്സർ തയ്യാറാക്കിയ ശേഷം പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് അധികൃതർക്ക് കൈമാറി. ബാംഗ്​ളൂരിൽ നിന്നും ആണ് പെട്ടികൾ എത്തിയതെന്നാണ് നിഗമനം.

കണ്ടെടുത്ത ലഹരി വസ്തുക്കൾക്ക് വിപണിയിൽ എട്ട് ലക്ഷം രൂപയോളം വില വരും. ടാക്സ് ഇൻസ്പെക്ടർമാരായ കെ.എൽ. പ്രേംകുമാർ,എം. മനു, ഡ്രൈവർ സുജിത്ത് ഹരിദാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Read more topics: Alappuzha, Tobacco products, found
English summary
Inspection by tax officials, Tobacco products have been found
topbanner

More News from this section

Subscribe by Email