Friday August 17th, 2018 - 3:26:pm
topbanner

റബർ കര്‍ഷകരെ രക്ഷിക്കാനുള്ള സകല നടപടികളും സ്വീകരിക്കും: അല്‍ഫോന്‍സ് കണ്ണന്താനം

fasila
റബർ കര്‍ഷകരെ രക്ഷിക്കാനുള്ള സകല നടപടികളും സ്വീകരിക്കും: അല്‍ഫോന്‍സ് കണ്ണന്താനം

കോട്ടയം: റബര്‍ കര്‍ഷകരെ രക്ഷിക്കാനുള്ള സകല നടപടികളും സ്വീകരിക്കുമെന്നും റബര്‍ നയം ഏറ്റവും വേഗത്തില്‍ പരിശോധിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. റബര്‍നയ രൂപീകരണവുമായി ബന്ധപ്പെട്ടു റബര്‍ ബോര്‍ഡില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റബര്‍ നയം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി, പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം വാണിജ്യമന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തി കര്‍ഷകരുമായി നേരില്‍ കാണും. റബറിന് ന്യായവില ഉറപ്പാക്കുമെന്നു വാണിജ്യമന്ത്രി സുരേഷ് പ്രഭു ഉറപ്പു നല്‍കിയിട്ടുണ്ട്.

എടുത്തുചാടി തീരുമാനമെടുക്കുന്നതു പ്രയോജനരഹിതമാകുമെന്നതിനാലാണു നയരൂപീകരണത്തിനു മുന്നോടിയായി ചര്‍ച്ചകള്‍ നടത്തുന്നത്. കര്‍ഷകരുടെ യഥാര്‍ഥ ശബ്ദം അറിയുന്നതിനു വേണ്ടിയാണു മന്ത്രി നേരിട്ടു റബര്‍ ബോര്‍ഡിലെത്തുന്നതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടവരെ ക്ഷണിച്ചതു റബര്‍ ബോര്‍ഡാണ്. അടുത്ത ചര്‍ച്ചയില്‍ സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരെയും പങ്കെടുപ്പിക്കും. കര്‍ഷകന് ഒരു കിലോ റബറിനു 200 രൂപ ഉറപ്പാക്കണമെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ജോസ് കെ.മാണി എം.പി. ആവശ്യപ്പെട്ടു.

സേഫ് ഗാര്‍ഡ് ഡ്യൂട്ടി നടപ്പിലാക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. ജോയ് ഏബ്രാഹം എം.പി. റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ജയസൂര്യന്‍, കേന്ദ്ര വാണിജ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാര്‍ സാരംഗി, പ്ലാന്റേഷന്‍ വകുപ്പ് സെക്രട്ടറി അനിതാ കരണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

മുന്‍ മന്ത്രി പി.സി. തോമസ്, റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.സി. സിറിയക്, സുരേഷ് കോശി, സിബി മോനിപ്പള്ളി, ഡോ.എം.സി. ജോര്‍ജ്, പി.ആര്‍. മുരളീധരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

English summary
To save rubber growers all actions will accept: Alphons Kannanthanam
topbanner

More News from this section

Subscribe by Email