Monday September 24th, 2018 - 10:04:am
topbanner

റാഗിങ്: ഗുരുതര പരുക്കുകളോടെ വിദ്യാര്‍ഥി ആശുപത്രിയില്‍

sadk
റാഗിങ്: ഗുരുതര പരുക്കുകളോടെ വിദ്യാര്‍ഥി ആശുപത്രിയില്‍

ചങ്ങരംകുളം: എടപ്പാളില്‍ണ്ട സ്വകാര്യ ഐ.ടി.ഐയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. റാഗിങിനെ തുടര്‍ന്ന് ആലംകോട് സ്വദേശി കൊടായിക്കല്‍ സുബ്രഹ്മണ്യന്റെ മകന്‍ സന്ദീപിനെ (19) ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഐ.ടി.ഐ സിവില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ സന്ദീപ് തിങ്കളാഴ്ച ഐ.ടി.ഐയില്‍ ചെന്ന സമയത്ത് സീനിയര്‍ വിദ്യാര്‍ഥികള്‍ ബാത്ത് റൂം കഴുകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാത്തതിന് മര്‍ദിക്കുകയും ചെയ്തിരുന്നുവത്രെ. ചൊവ്വാഴ്ച കോളജിലെത്തിയപ്പോഴും സന്ദീപിനെ ബാത്ത് റൂം കഴുകാന്‍ വീണ്ടും നിര്‍ബന്ധിക്കുകയും, വിസമ്മതിച്ചതിനെ തുടര്‍ന്ന് സംഘം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നുവെന്നാണ് സഹോദരന്‍ ചങ്ങരംകുളം പൊലിസിനും, കോളജ് അധികൃതര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.

ബാത്ത് റൂം കഴുകാതിരുന്നപ്പോള്‍ വെളളം ശരീരത്തിലൊഴിക്കുകയും പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കോളജില്‍ തുടരാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. മര്‍ദനത്തില്‍ കൈയിലെ എല്ലിന് പൊട്ടലേറ്റ സന്ദീപിനെ ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂരിലേക്ക് മാറ്റുകയുമായിരുന്നു. ഓപ്പറേഷന്‍ ചെയ്ത് കൈയില്‍ സ്റ്റീല്‍ റോഡ് സ്ഥാപിക്കണമെന്നും സഹോദരന്‍ പറഞ്ഞു.

 

നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നടി തൂക്കിയെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ചു

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

Read more topics: Thrisure, Ragging, boy, hospitalised
English summary
Thrisure, Ragging, boy, hospitalised
topbanner

More News from this section

Subscribe by Email