Wednesday September 26th, 2018 - 4:24:pm
topbanner

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുളള ഭക്ഷണ സാധനങ്ങൾ ഉറപ്പു വരുത്തും: തഹസിൽദാർമാർക്ക് തൃശൂർ ജില്ലാ കളക്ടറുടെ നിർദ്ദേശം

bincy
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുളള ഭക്ഷണ സാധനങ്ങൾ ഉറപ്പു വരുത്തും: തഹസിൽദാർമാർക്ക് തൃശൂർ ജില്ലാ കളക്ടറുടെ നിർദ്ദേശം

തൃശൂർ : ജില്ലയിൽ നിലവിലുളള ദുരിതാശ്വാസ ക്യാമ്പുകൾക്ക് രണ്ടാഴ്ചത്തേക്ക് ആവശ്യമുളള ഭക്ഷണസാധനങ്ങൾ ലഭ്യമാക്കുന്നതിനായി ആവശ്യവസ്തുക്കളുടെ കണക്കെടുക്കാൻ തഹസിൽദാർമാർക്ക് ജില്ലാ കളക്ടർ ടി വി അനുപമ നിർദ്ദേശം നൽകി. സ്ഥിരം ക്യാമ്പുകളിലേക്ക് ആവശ്യ വസ്തുക്കളുടെ വിതരണം അവലോകനം ചെയ്യുന്നതിന് വിളിച്ച് ചേർത്ത ഉദ്യോഗസ്ഥ യോഗത്തിലാണ് ജില്ലാ കളക്ടറുടെ നിർദ്ദേശം.

ഉരുൾപൊട്ടൽ ഭീഷണി മൂലം വാസസ്ഥലത്തേക്ക് തിരിച്ച് പോകാൻ ആനക്കയം ക്യാമ്പിലെ 19 കുടുംബങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ അവരുടെ വാസസ്ഥലങ്ങളുടെ ഭൂസ്ഥിതി ജിയോളജിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിന് ആവശ്യത്തിന് സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയ സാഹചര്യത്തിൽ പട്ടികജാതി കോളനികളെ കൂടി മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി സാധനങ്ങൾ നൽകും. സ്റ്റോക്കുളള ഗ്യാസ് സ്റ്റൗവുകളിൽ ആയിരം എണ്ണം സാമൂഹ്യനീതി ഒാഫീസർക്ക് അങ്കണവാടികൾക്കായി കൈമാറും.

പ്രളയത്തിൽ പൂർണ്ണമായി വീട് നഷ്ടപ്പെട്ടവർക്കും സ്റ്റൗ നൽകും. സ്റ്റോക്കിലെ 100 സീലിങ് ഫാനുകൾ ദുരിതബാധിത പ്രദേശങ്ങളിലെ അത്യാവശ്യക്കാരുടെ കണക്കെടുത്ത് ആനുപാതികമായി വിതരണം ചെയ്യും. കാർപെറ്റുകളും പായകളും അങ്കണവാടികൾക്ക് ലഭ്യമാക്കും. ഡൈ്രഫ്രൂട്ടുകളുടെ വിതരണത്തിന് എെ സി ഡി എസ് പ്രോഗ്രാം ഒാഫീസറെയും ടൈ്രബൽ ഒാഫീസറെയും ചുമതലപ്പെടുത്തി. പ്രളയബാധിത പ്രദേശത്തെ സ്കൂളുകൾ, ടൈ്രബൽ കോളനികൾ, അങ്കണവാടികൾ എന്നിവ വഴിയാവും ഇവ വിതരണം ചെയ്യുക.

പ്രളയബാധിത പ്രാദേശങ്ങളിലേക്കാവശ്യമായ 260 വീൽ ചെയറുകളുടെ കാര്യം സ്പോൺസർമാരുമായി സംസാരിച്ചിട്ടുണ്ട്. സ്പോൺസർ ചെയ്ത ടോൺഡ് മിൽക്ക് എെ സി ഡി എസ് ഒാഫീസർ നേരിട്ട് സ്വീകരിച്ച് അങ്കണവാടികൾ വഴി വിതരണം ചെയ്യണം. ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട പ്രളയബാധിതരായ കുടുംബങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതിന് ജില്ലാ സപൈ്ല ഒാപീസർ നടപടി സ്വീകരിക്കണം. ലഭ്യമായ കുപ്പിവെളളത്തിൽ ഒരു ഭാഗം സർക്കാർ നിർദ്ദേശമനുസരിച്ച് ആലപ്പുഴയിലെ ദുരിതബാധിതർക്ക് നൽകും. ആവശ്യപ്പെട്ടതനുസരിച്ച് ചാലക്കുടി ഡിവൈൻ, മുല്ലശ്ശേരി ഇടയഞ്ചിറ എന്നിവിടങ്ങളിലും അതത് തഹസിൽദാർമാർ വഴി കുടിവെളളം നൽകും.

ദുരിതബാധിത പ്രദേശങ്ങളിലെ സ്കൂൾക്കാവശ്യമായ സാധനങ്ങൾ നൽകുന്നതിന് ധാരാളം സ്പോൺസർമാർ മുന്നോട്ട് വന്നിട്ടുണ്ട്. സാധനങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അവ നൽകും. 20 കമ്പ്യൂട്ടുറുകൾ നൽകുമെന്ന് ഒരു ഏജൻസി സമ്മതിച്ചതായും അത്യാവശ്യമുളള സ്ഥലങ്ങളിൽ അവ നൽകാവുന്നതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. സ്കൂളുകൾക്ക് ആവശ്യമുളള സാധനങ്ങളുടെ പട്ടിക തയ്യാറാക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഇതിൽ സർക്കാർ സ്കൂളുകൾക്ക് മുൻഗണന നൽകണം.

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ എസ് സന്തോഷ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ എസ് കൃപകുമാർ, ജില്ലാ പട്ടികജാതി വികസന ഒാഫീസർ സിന്ധു പരമേശ്, ചാലക്കുടി പട്ടികവർഗ്ഗ വികസന ഒാഫീസർ ഇ ആർ സന്തോഷ് കുമാർ, എെ സി ഡി എസ് പ്രോഗ്രാം ഒാഫീസർ ചിത്രലേഖ, ജില്ലാ സാമൂഹ്യനീതി ഒാഫീസർ എസ് സുലക്ഷണ, ജില്ലാ മണ്ണ് സംരക്ഷണ ഒാഫീസർ പി ഡി സിന്ധു, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English summary
Thrissur district collector's recommendation for tahsildars to ensure food supplies to relief camps
topbanner

More News from this section

Subscribe by Email