Monday November 19th, 2018 - 12:46:pm
topbanner

തൃശൂർ ജില്ലയിൽ കഴിഞ്ഞദിവസം തകർന്ന ഇല്ലിക്കൽ ബണ്ട് പുനർനിർമ്മാണം: മന്ത്രി സുനിൽകുമാർ വിലയിരുത്തി

bincy
തൃശൂർ ജില്ലയിൽ കഴിഞ്ഞദിവസം തകർന്ന ഇല്ലിക്കൽ ബണ്ട് പുനർനിർമ്മാണം:  മന്ത്രി സുനിൽകുമാർ വിലയിരുത്തി

തൃശൂർ : മഴവെള്ളപ്പാച്ചിലിൽ തകർന്ന എട്ടുമന ഇല്ലിക്കൽ ബണ്ടിൻെ്റ പുനർനിർമാണ പ്രവർത്തികൾ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വിലയിരുത്തി. രാവിലെ ആറരയോടെ ബണ്ട് പരിസരത്തെത്തിയ മന്ത്രി ബണ്ടിൻെ്റ പുനർനിർമാണ പ്രവർത്തികളുടെ മേൽനോട്ടം വഹിക്കുന്ന ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ്, വില്ലേജ് ഒാഫീസർമാരായ കെ.എസ്.

സുരേന്ദ്രൻ, കെ.ജി. പ്രസാദ് എന്നിവരുമായി കാര്യങ്ങൾ ചർച്ചചെയ്ത് നിർദേശങ്ങൾ നൽകി. ആലപ്പുഴയിൽനിന്നും ചാവക്കാടുനിന്നും എത്തിയ വിദഗ്ദ തൊഴിലാളികളുടെ നേതൃത്വത്തിലാണ് ബണ്ട് പുനർനിർമിക്കുന്നത്. തെങ്ങിൻ തടിയും കവുങ്ങും മുളയും കയറും ഉപയോഗിച്ച് കുറ്റിനാട്ടി തടയിട്ട് അതിനിടയിൽ മണൽചാക്ക് നിറച്ചാണ് ബണ്ട് നിർമ്മാണം. അതിരാവിലെ പുഴയിലിറങ്ങി കുറ്റിനാട്ടി തടയണക്കെട്ടുന്ന തൊഴിലാളികൾക്കൊപ്പം മന്ത്രി സുനിൽകുമാറും ചേർന്നു. ബണ്ടിലേക്കുള്ള ആദ്യ മണൽചാക്കിടൽ കർമ്മം അദ്ദേഹം നിർവഹിച്ചു.

മണൽ നിറയ്ക്കാനുള്ള ചാക്കുകൾ, ആവശ്യത്തിന് മണൽ, തടിയറുപ്പ് യന്ത്രം, കയറുകൾ, മുളകൾ, കവുങ്ങുകൾ, തുടങ്ങിയ നിർമ്മാണ സാമഗ്രികൾ എല്ലാം നേരത്തെതന്നെ ഒരുക്കിയിരുന്നു. ബണ്ട് നിർമ്മാണം പൂർത്തിയായാൽ മേലെ നിറയ്ക്കാനുള്ള മണ്ണും മന്ത്രിയുടെ നിർദേശാനുസരണം ഒരുക്കിയിട്ടുണ്ട്. നേരത്തെ പുഴ ഗതിമാറിയൊഴുകിയ ആറാട്ടുപുഴയിലും

ഇതേ തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു ബണ്ട് നിർമ്മിച്ചത്. മണൽ ചാക്കിൽ നിറയ്ക്കുന്നതിനും മണൽചാക്കുകൾ ബണ്ടിൽ എത്തിക്കുന്നതിനും എക്സൈസ് അക്കാദമിയിലെ അമ്പതിലേറെ ട്രെയിനികളും എട്ടുമനയിലെത്തി. വൈകുന്നേരത്തോടെ ബണ്ട് നിർമ്മാണം പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

English summary
Thrissur district yesterday Broken Illiquid Bund Reparations Minister Sunil Kumar assessed
topbanner

More News from this section

Subscribe by Email