Sunday August 18th, 2019 - 10:51:pm
topbanner
topbanner

കഞ്ചാവും മയക്കുമരുന്നുമായി മൂന്ന് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

princy
കഞ്ചാവും മയക്കുമരുന്നുമായി മൂന്ന് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

മാനന്തവാടി:കഞ്ചാവും,മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ സംഘത്തെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണ ഷഹീന മന്‍സില്‍ ഷബീബ് (21), നിലമ്പൂര്‍ സ്വദേശികളായ പുളക്കപറമ്പന്‍ സുഹൈബ് (23), പുളക്കപറമ്പന്‍ സഫ് വാന്‍ (23) എന്നിവരാണ് രാത്രി മാനന്തവാടി ടൗണില്‍ വാഹനപരിശോധനക്കിടെ പിടിയിലായത്.

സംഘത്തില്‍ നിന്നും കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പുകള്‍,നിരോധിത വേദനസംഹാരികള്‍, ലഹരിഗുളികകള്‍, കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന സ്‌മോക് പൈപ്പ് മുതലായവ പിടിച്ചെടുത്തു. മാനന്തവാടി എസ്‌ഐ സുനില്‍കുമാര്‍, എഎസ്‌ഐ റസാഖ്, ട്രാഫിക് എഎസ്‌ഐ നൗഷാദ് എന്നിരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Read more topics: wayanad, drug, case
English summary
Three persons from Malappuram have been arrested for drug trafficking
topbanner

More News from this section

Subscribe by Email