Tuesday November 13th, 2018 - 6:09:am
topbanner

അതിര്‍വരമ്പുകളില്ലാതെ ഇനി സഞ്ചരിക്കാം; മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

jithin
അതിര്‍വരമ്പുകളില്ലാതെ ഇനി സഞ്ചരിക്കാം; മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

കല്‍പ്പറ്റ: അവര്‍ക്കിനി അതിര്‍വരമ്പുകളില്ലാതെ സഞ്ചരിക്കാം. തികച്ചും മാതൃകാപരമായ ഒരു കാര്യമായ കാര്യമാണ് കല്‍പ്പറ്റയില്‍ നടന്നത്. കല്‍പ്പറ്റ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കായി മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ അധ്യക്ഷത വഹിച്ചു. ഉഷാ തമ്പി, ജിന്‍സി സണ്ണി, എം.ഒ.ദേവസ്യ, വി.സി.അയ്യപ്പന്‍, പി.ബാലന്‍, പി.മമ്മൂട്ടി, കൊച്ചുറാണി, റോഷ്‌ന യൂസഫ്, ബിന്ദു പ്രതാപന്‍, സെക്രട്ടറി കെ.സരുണ്‍, സി.ഡി.പി.ഒ.നിര്‍മ്മല കുമാരി എന്നിവര്‍ സംസാരിച്ചു.

English summary
Let there be no further breaks; Three wheelers were distributed
topbanner

More News from this section

Subscribe by Email