Monday September 24th, 2018 - 1:54:am
topbanner

ഗുരുക്കന്‍മാരുടെ അനുഗ്രഹം തേടി തിരുവഞ്ചൂര്‍

NewsDesk
ഗുരുക്കന്‍മാരുടെ അനുഗ്രഹം തേടി തിരുവഞ്ചൂര്‍

കോട്ടയം നിയോജകമണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിന് മുന്നോടിയായി ഗുരുക്കന്‍മാരുടെ അനുഗ്രഹം തേടി മാതൃവിദ്യാലയമായ എം.റ്റി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തി.

അദ്ദേഹത്തിന്റെ അദ്ധ്യാപകരായ ഇ.സി.സക്കറിയ, എം.വി.കുരുവിള എന്നിവര്‍ തങ്ങളുടെ പ്രിയപ്പെട്ട ശിഷ്യനെ നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ചു. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ തന്നെ അനിതര സാധാരണമായ നേതൃപാടവം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകടിപ്പിച്ചിരുന്നു വെന്നും കലാലയത്തില്‍ നിന്നും പോയതിനു ശേഷവും ഗുരുശിഷ്യബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നെന്നും അദ്ധ്യാപകര്‍ പറഞ്ഞു.

ഒരു പൊതു പ്രവര്‍ത്തകനായി തന്നെ രൂപപ്പെടുത്തിയതില്‍ എം.റ്റി.സെമിനാരി സ്‌കൂളും അന്നത്തെ അദ്ധ്യാപകരും വഹിച്ച പങ്ക് തിരുവഞ്ചൂര്‍ രാധാകൃഷ്‌നന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് കെട്ടിവയ്ക്കുന്നതിനുള്ള തുക എം.റ്റി സെമിനാരി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് അനൂപ് ജോണ്‍ ചക്കാലയില്‍ കൈമാറി. അനീഷ് പുന്നന്‍ പീറ്റര്‍, പി.ടി.എ. പ്രസിഡന്റ് മാണി എ.എം, അഡ്വ.പി.വി.ചെറിയാന്‍, ഷിബു മാണി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സൂസമ്മ സാമുവേല്‍, ഹെഡ്മാസ്റ്റര്‍ ജോണ്‍സ് വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

രാഷ്ട്രീയത്തില്‍ താരാധിപത്യത്തിന് പ്രസക്തിയില്ലെന്ന് സിബി മലയില്‍

English summary
Thiruvanchoor with his teachers at MT Seminary School, Thiruvanchoor radhakrishnan election campaign
topbanner

More News from this section

Subscribe by Email