Tuesday April 24th, 2018 - 8:21:am
topbanner

തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവം വ്യാഴാഴ്ച

Mithun muyyam
തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവം വ്യാഴാഴ്ച

കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു വ്യാഴാഴ്ച കൊടിയേറും. 20നാണ് പ്രസിദ്ധ പകല്‍പ്പൂരം. 22നു വലിയവിളക്കും 23നു പള്ളിവേട്ടയും നടക്കും. എട്ടു ദിവസം ഉത്സവബലി. വ്യാഴാഴ്ച രാത്രി ഏഴിനു തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റുന്നതോടെ 10 നാള്‍ നഗരം ഉത്സവ തിരക്കിലാവും. രാത്രി എട്ടിനു നടക്കുന്ന പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം അധ്യക്ഷതവഹിക്കും. പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്കുമാര്‍, ദേവസ്വം ബോര്‍ഡ് മെന്പര്‍ കെ.പി. ശങ്കരദാസ്, നഗരസഭാ അധ്യക്ഷ ഡോ. പി.ആര്‍. സോന, വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് 9.30നു ഗാനമേള.

16നു രാത്രി 9.30നു കഥകളി, നളചരിതം, ഒന്നാം ദിവസം-കലാമണ്ഡലം ഗോപി നളനായി വേഷമിടും. 17നു വൈകുന്നേരം അഞ്ചിനു തായന്പക, ഭക്തിഗാനമേള, സംഗീതസദസ്, പത്തിനു കഥകളി-ബകവധം. 18നു വൈകുന്നേരം അഞ്ചിനു തായന്പക, തുടര്‍ന്നു കോലാട്ടം, ചെന്നൈ വീരമണി രാജുവിന്റെ ഭക്തിഗാനമേള, 10നു കഥകളി-ലവണാസുരവദം. 19നു രാവിലെ 10.30നു ആനയൂട്ട്, വൈകുന്നേരം നാലിനു ഇരട്ട തായന്പക, ആറിനു കാഴ്ചശ്രീബലി, രാത്രി ഒന്പതിനു ഗാനമേള. 20നു ഉച്ചകഴിഞ്ഞു മൂന്നിനു പൂരംസംരംഭം ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസു ഭദ്രദീപം തെളിയ്ക്കും. തുടര്‍ന്നു ചൊവ്വല്ലൂര്‍ മോഹനന്‍ നായര്‍, ഗുരുവായൂര്‍ കമല്‍നാഥ്, കലാമണ്ഡലം പുരുഷോത്തമന്‍ എന്നിവരുടെ പ്രാമാണിത്വത്തില്‍ മേജര്‍സെറ്റ് പാണ്ടിമേളം, 22 ആനകള്‍ പൂരത്തില്‍ പങ്കെടുക്കും. തുടര്‍ന്നു കുടമാറ്റം. രാത്രി ഒന്പതിനു സംഗീത സദസ്, പത്തിനു ഗാനമേള എന്നിവ നട്ക്കും.

21നു വൈകുന്നേരം അഞ്ചിനു വയലിന്‍ ഫ്യൂഷന്‍, ആറിനു കാഴ്ചശ്രീബലി, രാത്രി ഒന്പതിനു ഗാനമേള. 22നു വലിയ വിളക്ക് നടക്കും. വൈകുന്നേരം അഞ്ചിനു നൃത്തനൃത്ത്യങ്ങള്‍, ആറിനു കാഴ്ചശ്രീബലി, തുടര്‍ന്നു ദേശവിളക്ക്, 10.30നു ഡാന്‍സ്, 11 വലിയ വിളക്ക് എന്നിവ നടക്കും.23നു വൈകുന്നേരം 53.0നു തിരുവാതിരകളി, 5.30നു കാഴ്ചശ്രീബലി, രാത്രി 8.30നു പി. ജയചന്ദ്രന്റെ ഗാനമേള, ഒന്നിനു പള്ളിവേട്ട എഴുന്നള്ളിപ്പ്. ആറാട്ടു ദിവസമായ 24നു രാവിലെ ആറാട്ടു കടവിലേക്ക് എഴുന്നള്ളിപ്പ്, 11നു ആറാട്ട് സദ്യ, രാത്രി ഏഴിനു സമാപനസമ്മേളനം കളക്ടര്‍ ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യും. കാഭാ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. 8.30നു സംഗീതകച്ചേരി, പുലര്‍ച്ചെ രണ്ടിന് ആറാട്ട് എതിരേല്‍പ്പ്, അഞ്ചിനു കൊടിയിറക്ക് എന്നിവ നടക്കും.

Read more topics: thirunakkara, temple, festival,
English summary
Thirunakkara Mahadeva Temple Festival on Thursday

More News from this section

Subscribe by Email