Tuesday April 24th, 2018 - 8:12:am
topbanner

ചമ്പക്കര സഹകരണ ബാങ്കിനെതിരെ ത്വരിതാന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതി

Mithun muyyam
ചമ്പക്കര സഹകരണ ബാങ്കിനെതിരെ ത്വരിതാന്വേഷണം ആവശ്യപ്പെട്ട്  വിജിലന്‍സ് കോടതി

കോട്ടയം: ചമ്പക്കര സര്‍വ്വീസ് സഹകരണബാങ്കിനെതിരെ സമര്‍പ്പിച്ച ഗുരുതര അഴിമതി കേസില്‍ ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം. മാര്‍ച്ച് 26നു മുമ്പ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടു നല്‍കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

കേസുമായി ബന്ധപ്പെട്ട രേഖകളില്‍ ഏതെങ്കിലും തരത്തിലുള്ള തിരിമറി ഉണ്ടാകാതിരിക്കാന്‍ അടിയന്തര മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് പ്രത്യേക ജഡ്ജി വി ദിലീപ് ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. ബാങ്ക് ഓഹരിയുടമ രാജു തെക്കേക്കര നല്‍കിയ കേസിലാണ് വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവായത്.

ചമ്പക്കര സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചു പേര്‍ക്കെതിരെയാണ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ബാങ്കിനെതിരെ ഉയര്‍ന്നിരുന്നു. സ്വകാര്യപണമിടപാടുകാരില്‍ നിന്നും പണ്ടം സ്വീകരിച്ച് സഹകരണചട്ടങ്ങള്‍ മറികടന്ന് കൂടുതല്‍ തുക നല്‍കുക, ബാങ്ക് ബൈലോ മറികടന്ന് വാടക ചട്ടങ്ങളില്‍ ഉള്‍പ്പെടുന്നതും വേണ്ടത്ര വിസ്തൃതി ഇല്ലാത്തതുമായ കെട്ടിടം ഈടായി സ്വീകരിച്ച് കൂടുതല്‍ തുക നല്‍കുക തുടങ്ങിയ ആരോപണങ്ങളും നിലനില്‍ക്കുന്നു.

English summary
The vigilance court has directed probe against Chambakkara Co-operative Bank

More News from this section

Subscribe by Email