Thursday February 21st, 2019 - 2:00:pm
topbanner

തൃശൂര്‍; വാഹന മോഷ്ടാവ് പിടിയില്‍

fasila
തൃശൂര്‍; വാഹന മോഷ്ടാവ് പിടിയില്‍

തൃശൂര്‍: നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ കുന്നംകുളം പോലീസ് പിടികൂടി. വാടാനപ്പള്ളി ടിപ്പു സുല്‍ത്താന്‍ റോഡില്‍ രായ്മരക്കാര്‍ വീട്ടില്‍ സുഹൈലി (40) നെ സി.ഐ. കെ.ജി. സുരേഷ്, എസ്.ഐ. യു.കെ. ഷാജഹാന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

പഴുന്നാന ചെമ്മന്തട്ട സ്വദേശി നാസറിന്റെ മിനിലോറി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കേടുപാട് തീര്‍ക്കാന്‍ നിറുത്തിയിട്ട ചെമ്മന്തട്ട സന്ധ്യ ഓട്ടോ ഗാരേജ് വര്‍ക്ക്‌ഷോപ്പില്‍നിന്ന് കഴിഞ്ഞ ജൂലൈ ആറിനാണ് മോഷണം പോയത്. ഇതിനു പുറമെ ഇതേ തരത്തിലുള്ള 'ദോസ്ത്' എന്ന കമ്പനിയുടെ ലോറികള്‍ കൊടുങ്ങല്ലൂരില്‍നിന്ന് രണ്ടും വാടാനപ്പള്ളിയില്‍നിന്നും ഒന്നും ജൂലൈ മാസത്തില്‍ ഇയാള്‍ മോഷ്ടിച്ചതായി പോലീസിനോട് പറഞ്ഞു.

അറുപതില്‍പ്പരം മോഷണ കേസിലെ പ്രതിയായ ഇയാള്‍ കഴിഞ്ഞ ജൂണ്‍ 29നാണ് ജയിലില്‍ നിന്നിറങ്ങിയത്. ചാവക്കാട്, വാടാനപ്പള്ളി, പൊന്നാനി, ചേര്‍പ്പ്, പരപ്പനങ്ങാടി, തിരൂര്‍, ഗുരുവായൂര്‍, വടക്കേക്കാട് എന്നീ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്.

മോഷണ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ കോഴിക്കോട് ഫറൂക്ക് സ്വദേശി സലീമുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചാണ് വാഹനമോഷണം ആരംഭിച്ചത്. നേരത്തെ പൂട്ടിക്കിടന്ന സ്‌കൂള്‍, പോസ്‌റ്റോഫീസ് എന്നിവ കുത്തിത്തുറന്ന് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു പതിവ്.

Viral News

Read more topics: thrissur, vehicle thief, arrested
English summary
thrissur; The vehicle thief was arrested
topbanner

More News from this section

Subscribe by Email