Wednesday September 19th, 2018 - 4:57:am
topbanner
Breaking News

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ട്രെയിന്‍ തടയല്‍ സമരം: കോട്ടയത്ത് പോലീസുമായി വാക്കേറ്റം

fasila
മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ട്രെയിന്‍ തടയല്‍ സമരം: കോട്ടയത്ത് പോലീസുമായി വാക്കേറ്റം

കോട്ടയം: മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിനിടെ പ്രവര്‍ത്തകരും പോലീസുമായി വാക്കേറ്റം. ശബരി എക്‌സ്പ്രസ് തടയാനെത്തിയ പ്രവര്‍ത്തകര്‍ പരശുറാം എക്‌സ്പ്രസ് തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായത്. ഒടുവില്‍ ശബരി എക്‌സ്പ്രസ് തടഞ്ഞശേഷമാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്.

പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തിയത്. രാവിലെ 1.30ഓടെ സ്‌റ്റേഷനിലെത്തുന്ന ശബരി എക്‌സ്പ്രസ് തടയാനായിരുന്നു തീരുമാനം. എന്നാല്‍ ശബരി എക്‌സ്പ്രസ് എത്തേണ്ട സമയത്ത് ഇതേ ട്രാക്കിലൂടെ പരശുറാം എക്‌സ്പ്രസ് കടന്നുവന്നപ്പോള്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയും പോലീസ് ഇവരെ പിന്തിരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി.

പിന്നീട് പരശുറാം എക്‌സ്പ്രസ് കടന്നു പോയതിന് ശേഷമാണ് ട്രെയിന്‍ മാറിയാണ് തടയാന്‍ ശ്രമിച്ചതെന്ന് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസുകാര്‍ പറഞ്ഞതു പ്രകാരമാണ് പരശുറാം എക്‌സ്പ്രസ് തടയാന്‍ ശ്രമിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു. ഉപരോധസമരം അട്ടിമറിക്കാന്‍ പോലീസ് ശ്രമിച്ചുവെന്നും സമരക്കാര്‍ ആരോപിച്ചു. തുടര്‍ന്ന 20 മിനിറ്റിന് ശേഷം ശബരി എക്‌സ്പ്രസ് എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ട്രാക്കിലിറങ്ങിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഉപരോധ സമരത്തിന് മുമ്പ് നടന്ന യോഗം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. ഇന്ധന വിലയിലെ കൊള്ള തുടരുമ്പോള്‍ തടയാനായി കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ചെറുവിരലനക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന് ലതികാ സുഭാഷ് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുധാ കുര്യന്‍, ദേശീയ സെക്രട്ടറി ഫാത്തിമാ റോസ്‌ന, നേതാക്കളായ രാജലക്ഷ്മി, ആശ സനല്‍ പ്രസംഗിച്ചു.

Read more topics: Kottayam, train, prevention, strike
English summary
The train prevention strike in kottayam
topbanner

More News from this section

Subscribe by Email