Saturday October 20th, 2018 - 3:34:am
topbanner
Breaking News

ഷോപ്പിംഗ് ആഘോഷം നിയന്ത്രിക്കണം: ജില്ലാ കലക്ടർ

fasila
ഷോപ്പിംഗ് ആഘോഷം നിയന്ത്രിക്കണം: ജില്ലാ കലക്ടർ

മലപ്പുറം: ജില്ലയിൽ നിപ വൈറസ് വ്യാപനം സംബന്ധിച്ചുള്ള ആശങ്ക നില നിൽക്കുന്നതിനാൽ റംസാൻ പ്രമാണിച്ച് കടകൾ കേന്ദ്രീകരിച്ച് കൂട്ടമായി നടത്തുന്ന ഷോപ്പിംഗ് ആഘോഷം പൊതുജനങ്ങൾ പരമാവധി കുറക്കണമെന്ന് ജില്ലാ കലക്ടർ അമിത് മീണ അറിയിച്ചു. പലരും വസ്ത്രം വാങ്ങുന്നതിനായി കൂട്ടമായി എത്തി സ്ഥാപനങ്ങളിൽ തിങ്ങി നിറയുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം അപരിചിതരുടെ ആൾക്കൂട്ടം വലിയ പ്രശ്നമായി മാറുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിപ വൈറസ് ആശങ്കയുടെ ഒന്നാം ഘട്ടം പൂർത്തിയാകുന്നതിന് ജൂൺ 11 വരെയെങ്കിലും കാത്തിരിക്കേണ്ടതുണ്ട്. ഇതിനിടയിൽ രോഗം വരാതെ നോക്കേണ്ടത് ഒരോരുരുത്തരുടെയും കടമയാണ് ഇതിൽ വീഴ്ചയുണ്ടായാൽ പ്രശ്നം ഗുരുതരമാവും.
ടവെറസ് വ്യപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ പൊതു പരിപാടികളും ഒഴിവാക്കുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ സർക്കാർ പരിപാടികൾ മുഴുവനും റദ്ദാക്കിയിട്ടുണ്ട്. ഒഴിവാക്കാൻ പറ്റാത്ത ഒൗദ്യോഗിക പരിപാടികൾ മാത്രമാണ് നടക്കുന്നത്.

ജില്ലയിൽ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനം ഇതു വരെ എടുത്തിട്ടില്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.
മാലിന്യ സംസ്ക്കരണം യഥാവിധി നടത്താത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കം എതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ചുമത്താൻ കഴിയുന്ന പുതിയ ഉത്തരവ് ഉടൻ ഇറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നിപയുടെ മായി ബന്ധപ്പെട്ട് ആംബുലൻസ് വഴി ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും ദേശീയ ആരോഗ്യ ദൗത്യം നൽകും.
കലക്ട്രേറ്റിൽ നടന്ന നിപ ടാസ്ക് ഫോഴ്സ് യോഗത്തിൽ ജില്ലാ മെഡിക്കൽ ഒാഫിസർ ഡോ.കെ.സക്കീന പ്രസംഗിച്ചു.

English summary
The shopping celebration should be restricted: District Collector
topbanner

More News from this section

Subscribe by Email